Sports
റൊസാരിയോ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ദേശീയ ടീമിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിന്റെ പത്താം നന്പർ ജഴ്സി ഇനി ആരണിയുമെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയർന്നത്.
യുവതാരം നിക്കോ പാസ് ആ പത്താം നന്പർ കുപ്പായം അണിയുമെന്നാണ് പുറത്തുവരുന്ന വിവരം. കോച്ച് സ്കലോണി തന്നെ അടുത്ത പത്താം നന്പറുകാരനായി നിക്കോ പാസിനെ തെരഞ്ഞെടുത്തതായാണ് റിപ്പോർട്ട്.
ഇറ്റാലിയൻ ക്ലബ്ബ് കോമോയ്ക്കായി കളിക്കുന്ന നിക്കോ പാസ് അർജന്റീനയുടെ ഭാവി സൂപ്പർതാരമാകുമെന്ന വിലയിരുത്തലിലാണ് ഫുട്ബോൾ നിരീക്ഷകർ.
Sports
അർജന്റീന: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലയണൽ മെസി വിരമിച്ചതിനെത്തുടർന്ന് അർജന്റീനയുടെ ക്യാപ്റ്റനായി സെന്റർ ബാക്ക് താരം ക്രിസ്റ്റ്യൻ റൊമേറോ ചുമതലയേൽക്കും.
2011ൽ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത മെസി 15 വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് വിരാമമിട്ടുകൊണ്ട് 39കാരനായ താരം ഓഗസ്റ്റ് 31ന് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്നു പറഞ്ഞ് നടത്തിയ തട്ടിപ്പിന്റെ പുതിയ വിവരങ്ങൾ പുറത്ത്. പ്രഖ്യാപനത്തിന് പിന്നിൽ വലിയ തോതിലുള്ള ചട്ടലംഘനങ്ങളും വീഴ്ചകളും നടന്നതായി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിൽ പറയുന്നു. വിദേശ പണമിടപാട്, സ്പോൺസർഷിപ്പ്, സ്റ്റേഡിയം കൈമാറ്റം എന്നിവയിലടക്കം ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
സ്പോൺസർക്ക് അമിത നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശത്തേക്ക് പണം അയച്ചത് ഫെമ ചട്ടത്തിലെ ഷെഡ്യൂൾ രണ്ട് പ്രകാരമാണെന്നും ഇതിലൂടെ സ്പോൺസർക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കിക്കൊടുത്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപിന്നിൽ കായികവകുപ്പിന്റെ ഗൂഢാലോചനയുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
മത്സരം നടത്താനുള്ള സ്പോൺസറുടെ സാമ്പത്തിക ശേഷിയോ കോർപറേറ്റ് രേഖകളോ പരിശോധിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയത്. സ്പോൺസർഷിപ്പ് തുകയായി നൽകിയ പണം സ്വന്തം ഫണ്ടിൽ നിന്നാണോയെന്നു പോലും അന്വേഷിച്ചില്ല.
കോടികളുടെ വരുമാനം ലക്ഷ്യമിട്ട സ്പോൺസറുടെ സാമ്പത്തിക നേട്ടം മാത്രം പരിഗണിച്ചപ്പോൾ സർക്കാരിന് ലഭിക്കേണ്ട വരുമാനം കണക്കാക്കിയില്ല. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഇടപാടുകളിലും ദുരൂഹതയുണ്ട്. സ്പോൺസറുടെ സാമ്പത്തിക ബാധ്യത വിലയിരുത്താതെയാണ് സ്റ്റേഡിയം കൈമാറാൻ നിർദ്ദേശിച്ചതെന്നും പണമിടപാടിന് പിന്നിലെ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യവും വിലയിരുത്തിയിട്ടില്ലെന്നും കണ്ടെത്തലിലുണ്ട്.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള (എഎഫ്എ) കത്തിടപാടുകളിലും നടപടിക്രമങ്ങൾ പാലിച്ചില്ല. മുൻ കായിക മന്ത്രിയുടെ ഓഫീസ് 2022 മുതൽ എഎഫ്എയുമായി കത്തിടപാടുകൾ നടത്തിയിരുന്നെങ്കിലും കരാർ ഒപ്പിടുന്നതുവരെ മറ്റ് വകുപ്പുകളെ ഇക്കാര്യം അറിയിച്ചില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയൽ വകുപ്പിന് കൈമാറിയത് രണ്ട് വർഷത്തിന് ശേഷമാണെന്നും റിപ്പോർട്ടിലുണ്ട്.
സ്പോൺസറും എഎഫ്എയും തമ്മിലുള്ള കരാറിലും ക്രമക്കേടുണ്ട്. സ്പോൺസറെ നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവിന് നാല് ദിവസം മുമ്പാണ് കരാർ ഒപ്പിട്ടത്. എന്നാൽ കരാർ ഒപ്പിടാനുള്ള അനുമതി ലഭിച്ചത് ഒപ്പിട്ടതിന് 18 ദിവസം ശേഷമാണ്. മുൻ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഭാഗത്തും വീഴ്ചയുണ്ടായതായാണ് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
Sports
ന്യൂയോര്ക്ക്: ഇതിഹാസം ഇനി അര്ജന്റീനയ്ക്കായി ബൂട്ടണിയില്ല. അന്താരാഷ്ട്ര ഫുട്ബോളില്നിന്നു വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വൈകാരികകുറിപ്പിലൂടെയാണ് മെസി അറിയിച്ചത്. അമേരിക്കന് സോക്കർ ലീഗിലെ ഇന്റര് മയാമി താരമായ മെസി ക്ലബ് ഫുട്ബോളില് തുടരും. 39-ാം വയസിലാണ് മെസിയുടെ വിരമിക്കൽ.
ഇത്തവണത്തെ ലോകകപ്പ് ഫൈനലിനു പിന്നാലെ വിരമിക്കാന് ആലോചിച്ചിരുന്നതായി മെസി പറഞ്ഞു. പിതാവിന്റെ മരണത്തിനു പിന്നാലെ അന്താരാഷ് ട്ര ഫുട്ബോളില്നിന്നു വിരമിക്കു കയാണെന്ന സൂചന മെസി നല്കിയിരുന്നു.
ദൈവത്തിനു നന്ദി...
“അര്ജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ട്. അഭിമാനത്തോടെയും സമാധാനത്തോടെയുമാണു പടിയിറക്കം. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. 21 വര്ഷത്തെ സ്നേഹത്തിനു നന്ദി”. -മെസി പറഞ്ഞു.
ലോകകപ്പ് ഫൈനലില് സ്പെയിനിനോടേറ്റ തോല്വി മെസിയെ വല്ലാതെ ഉലച്ചിരുന്നു. ഫൈനല്വരെ ഉജ്വലമായി മുന്നേറിയ അര്ജന്റൈന് ടീം കലാശപ്പോരില് കളിമറന്ന് ദയനീയ പരാജയമേറ്റുവാങ്ങി.
207 മത്സരങ്ങൾ, 125 ഗോളുകൾ
207 അന്താരാഷ് ട്ര മത്സരങ്ങളില്നിന്ന് 125 ഗോളാണ് മെസി അടിച്ചുകൂട്ടിയത്. ക്രിസ്റ്റ്യാനോ റൊണാള്ഡോ കഴിഞ്ഞാല് ഏറ്റവുമധികം അന്താരാഷ്ട്ര ഗോള് സ്വന്തമായുള്ള താരമാണ് ഈ അര്ജന്റീനക്കാരന്. 2022 ലോകകപ്പ് നേടിയതാണ് മെസിയുടെ കരിയറിലെ ഏറ്റവും ഉജ്വല നേട്ടം. 2014ലും 2026ലും അര്ജന്റീനയെ ലോകകപ്പ് ഫൈനിലെത്തിക്കാനും ക്യാപ്റ്റന് മെസിക്കായി. 2008 ഒളിംപിക്സ് സ്വര്ണം, 2021, 2024 കോപ്പ അമേരിക്ക കിരീടം എന്നിവയും മെസിയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളില് അര്ജന്റൈന് ജഴ്സിയണിഞ്ഞു.
പോരാട്ടവീര്യം കെട്ടടങ്ങാത്ത ഈ മഹാപ്രതിഭ ശനിയാഴ്ച ഇന്റര് മയാമിക്കുവേണ്ടി നാലു ഗോളാണ് അടിച്ചുകൂട്ടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് മെസിയെന്ന ലോകോത്തര താരത്തെ പരുവപ്പെടുത്തിയത്. ബാഴ്സയ്ക്കായി 17 വര്ഷം കളിച്ച മെസി 520 മത്സരങ്ങളില്നിന്ന് 474 ഗോള് നേടി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കുവേണ്ടിയും മെസി ബൂട്ടണിഞ്ഞു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്ഡന് ബോള് രണ്ടു തവണ നേടിയ ഏക താരമാണ് ഇദ്ദേഹം.
Sports
ബ്യൂണസ് ഐറിസ്: ഫുട്ബോൾ മൈതാനത്ത് ചില താരങ്ങൾ മത്സരങ്ങൾ കളിക്കും. ചിലർ റിക്കർഡുകൾ സൃഷ്ടിക്കും. എന്നാൽ അപൂർവം ചിലർ മാത്രം ഒരു കാലഘട്ടത്തിന്റെ തന്നെ മുഖമായി മാറും. അത്തരത്തിലുള്ള ഒരു താരമാണ് സാക്ഷാൽ ലയണൽ ആന്ദ്രസ് മെസി. രണ്ട് പതിറ്റാണ്ടിനടുത്ത് അർജന്റീനയുടെ നീലയും വെള്ളയും നിറങ്ങളുള്ള ജഴ്സിയിൽ പന്തുമായി പാഞ്ഞ ആ മനുഷ്യൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുന്ന ഘട്ടത്തിലെത്തുമ്പോൾ അവസാനിക്കുന്നത് ഒരു കരിയർ മാത്രമല്ല.
ലോക ഫുട്ബോളിലെ അതുല്യമായ ഒരു അധ്യായം കൂടിയാണ്. റൊസാരിയോയിൽ നിന്ന് തുടങ്ങിയ യാത്ര ബാഴ്സലോണയുടെ മൈതാനങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്കായിരുന്നു. ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ ഒന്നിന് പിന്നാലെ സ്വന്തമാക്കിയപ്പോഴും അർജന്റീന ജഴ്സിയിലെ മെസിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷകളും നിരാശകളും വിമർശനങ്ങളും കണ്ണീരും നിറഞ്ഞ വഴിയായിരുന്നു അത്.
2010ലെ ലോകകപ്പിൽ മെസിക്കൊപ്പം അർജന്റീനയുടെ പരിശീലക സ്ഥാനത്ത് ഡീഗോ മറഡോണയുമുണ്ടായിരുന്നു. ലോകകിരീടം സ്വപ്നം കണ്ട ടീം പക്ഷേ ക്വാർട്ടർ ഫൈനലിൽ വീണു. മെസിയുടെ പ്രതിഭയെക്കുറിച്ച് ലോകം വാഴ്ത്തുമ്പോഴും ദേശീയ ടീമിനൊപ്പം ഒരു വലിയ കിരീടം എന്ന സ്വപ്നം അപ്പോഴും അകലെയായിരുന്നു. 2014 മെസി അർജന്റീനയുടെ പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി. മികച്ച പ്രകടനങ്ങളിലൂടെ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിലെ തോൽവി ആ സ്വപ്നത്തിന് വീണ്ടും തിരിച്ചടിയായി.
പിന്നീട് കോപ്പ അമേരിക്കയിലും നിരാശകൾ തുടർന്നു. തുടർച്ചയായ പരാജയങ്ങളും കടുത്ത വിമർശനങ്ങളും മെസിയെ തളർത്തി. ഒരു ഘട്ടത്തിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചെങ്കിലും വീണ്ടും മടങ്ങിയെത്തി. അതിനുശേഷം കാര്യങ്ങൾ മാറി. 2021ലെ കോപ്പ അമേരിക്ക കിരീടം നേടി. എന്നാൽ മെസിയുടെ അന്താരാഷ്ട്ര കരിയറിന്റെ യഥാർഥ കിരീടനിമിഷം വന്നത് 2022ൽ ഖത്തറിലായിരുന്നു.
ലോകകപ്പിലെ ഓരോ മത്സരവും ആരാധകരെ ആവേശത്തിലാഴ്ത്തിയപ്പോൾ മെസി ടീമിന്റെ നായകനായും കളിക്കാരനായും മുന്നിൽ നിന്നു. ഫൈനലിൽ ഫ്രാൻസിനെ മറികടന്ന് അർജന്റീന ലോകചാമ്പ്യന്മാരായപ്പോൾ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ലോകകപ്പ് ട്രോഫി കൈകളിലുയർത്തിയ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഓർമിക്കപ്പെടുന്ന ദൃശ്യങ്ങളിലൊന്നായി മാറി.
അത് ഒരു കിരീടം സ്വന്തമാക്കിയ നിമിഷം മാത്രമായിരുന്നില്ല. വർഷങ്ങളോളം കേട്ട വിമർശനങ്ങൾക്കും പരാജയങ്ങൾക്കും സംശയങ്ങൾക്കും മെസി നൽകിയ മറുപടിയായിരുന്നു. മെസിയെ മഹാനാക്കുന്നത് കിരീടങ്ങളുടെ എണ്ണം മാത്രം കൊണ്ടല്ല. പന്ത് കാലിൽ കിട്ടിയാൽ കളിയുടെ വേഗം തന്നെ മാറുന്ന അനുഭവമാണ് ആരാധകർക്ക് അദ്ദേഹം സമ്മാനിച്ചത്. മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പിന്മാറുമ്പോൾ മൈതാനങ്ങളിൽ ഒരു വലിയ ശൂന്യത ഉണ്ടാകും.
ഇനി അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയിൽ അതേ ഇടതുകാലിന്റെ മായാജാലം കാണാനാകില്ല. പ്രതിരോധതാരങ്ങളെ നിസാരമായി മറികടക്കുന്ന ആ ഓട്ടവും, അസാധ്യമായ കോണുകളിൽ നിന്ന് പന്ത് വലയിലെത്തിക്കുന്ന കാഴ്ചകളും, ഫ്രീകിക്കുകളിൽ പന്തിന് നൽകുന്ന മനോഹരമായ വളവുകളും പതിയെ ഓർമകളായി മാറും. പക്ഷേ മഹാന്മാരുടെ കാര്യത്തിൽ വിരമിക്കൽ അവസാനമല്ല.
അവർ സൃഷ്ടിച്ച നിമിഷങ്ങൾ അടുത്ത തലമുറകളിലേക്ക് കൈമാറപ്പെടും. മെസിയുടെ ഗോളുകളും അസിസ്റ്റുകളും റിക്കാർഡുകളും കിരീടങ്ങളും മാത്രമല്ല, തോൽവികളിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹത്തിന്റെ കഥയും എന്നും ഒർമിക്കപ്പെടും. മൈതാനത്ത് ഇനി ആ പത്താം നമ്പർ ജഴ്സി അതേ രീതിയിൽ ചലിച്ചേക്കില്ല. പക്ഷേ ഫുട്ബോൾ എന്ന കളി നിലനിൽക്കുന്നിടത്തോളം കാലം ലയണൽ മെസി എന്ന പേര് അതിന്റെ ചരിത്രത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.
Sports
ബ്യൂണസ് ഐറിസ്: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി അർജന്റീന ദേശീയ ടീമിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീനയ്ക്കുവേണ്ടി നീണ്ട 21 വർഷം ബുട്ടുക്കെട്ടിയ മെസി രാജ്യാന്തര ഫുട്ബോളിലെ എല്ലാ അത്ഭുതങ്ങളും സമ്മാനിച്ചാണ് 39-ാം വയസിൽ പടിയിറങ്ങുന്നത്.
2022 ഖത്തർ ലോകകപ്പിൽ രാജ്യത്തിനായി കിരീടം സമ്മാനിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ തിളക്കമേറിയ ഏടാണ്. 2014ലും 2026ലും മെസിയുടെ തോളിലേറിയാണ് അർജന്റീന ലോകകപ്പ് ഫൈനലിലെത്തിയത്. കൂടാതെ 2008ൽ ഒളിമ്പിക്സ് സ്വർണം, 2021, 2024 കോപ്പ അമേരിക്ക കിരീടത്തിലും മെസി മുത്തമിട്ടു. 207 മത്സരങ്ങളിൽനിന്ന് 125 ഗോളുകളാണ് മെസിയുടെ കാലിൽനിന്നും പിറന്നത്.
അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയെന്നും മെസി പറഞ്ഞു. വിരമിക്കാൻ ആലോചിച്ചത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണ്. പിതാവിന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനുമുൻപും ടീമിനായി എല്ലാം നൽകി. ടീമിനായി ഇനിയും നൽകാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നു. ടീമിനെ ഇനിയും പിന്തുണയ്ക്കും. മോശം സമയങ്ങളിൽ കൂടുതലായി ഒപ്പമുണ്ടാകും.
അവസ്മരണീയമായ എല്ലാ ഓർമകളെയും ഒപ്പം കൂടി മടങ്ങുന്നു. മുറിവേൽപ്പിക്കുന്ന തീരുമാനമാണെന്നും എന്നാൽ ഉചിതമായ സമയമാണ്. 20 വർഷത്തെ സ്നേഹത്തിന് നന്ദിയെന്നും മെസി കൂട്ടിച്ചേർത്തു.
രാജ്യത്തിനായി കളിച്ച മത്സരങ്ങളിലെല്ലാം മാന്ത്രിക പ്രകടനങ്ങൾ കാഴ്ചവച്ച മെസി, കോടിക്കണക്കിന് വരുന്ന ആരാധകരുടെ മനസ് കീഴടക്കിയാണ് അന്താരാഷ്ട്ര കരിയറിന് വിരാമമിടുന്നത്.
Kerala
തിരുവനന്തപുരം: മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത തുടരുന്നു. സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നും അക്കൗണ്ടിലെത്തിയ പണം സ്പോൺസറുടേതല്ലെന്നും ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി 206 കോടിയിലേറെ രൂപ സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഈ തുക വായ്പയായി ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകളോ അതുമായി ബന്ധപ്പെട്ട നികുതി രേഖകളോ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്കൗണ്ടിലെത്തിയ പണം അധികം വൈകാതെ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്പോൺസറുടെ ബാങ്ക് അക്കൗണ്ട് ഇടനില അക്കൗണ്ടായി ഉപയോഗിച്ചോയെന്ന സംശയവുമുണ്ട്. വൻതുകയുടെ വരവും ചെലവും സംബന്ധിച്ച് വ്യക്തമായ രേഖകളില്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നു.
പണത്തിന്റെ ഉറവിടം, കൈമാറ്റത്തിന്റെ സ്വഭാവം, ഇടപാടുകളിൽ നികുതി ബാധ്യത ഉണ്ടായിരുന്നോയെന്നത് എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഫെമ ഉൾപ്പെടെയുള്ള നിയമങ്ങളുടെ ലംഘനമുണ്ടായോയെന്നും പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ജിഎസ്ടി പരിധിക്ക് പുറത്തുള്ള സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന ആവശ്യമായി വരാമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. നേരത്തെ തന്നെ മെസി പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും വിദേശത്തേക്ക് കൈമാറിയ തുകയും വിവിധ അന്വേഷണങ്ങളുടെ പരിധിയിൽ വന്നിരുന്നു.
Sports
സൂറിച്ച്: ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ കയ്യാങ്കളിയെ തുടർന്ന് അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പാരെഡസിന് 10 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി ഫിഫ. പാരെഡസിന് പുറമെ അർജന്റീന താരം നഹ്വൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവർക്കും 90,000 ഡോളർ വീതം പിഴയും ചുമത്തി.
സ്പെയിനിനെതിരായ ഫൈനൽ തോൽവിക്ക് തൊട്ടുപിന്നാലെ പാരെഡസ് സ്പാനിഷ് താരം ഗാവിയെ തള്ളിയിട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്. അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സരങ്ങളിലും, തിയാഗോ അൽമാഡ, സ്പെയിനിന്റെ ഗാവി എന്നിവർക്ക് ഓരോ മത്സരത്തിലും വിലക്ക് ലഭിച്ചു. ഹോം ഗ്രൗണ്ടിൽ നടക്കുന്ന അർജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്താനും ഫിഫ ഉത്തരവിട്ടു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് ശേഷം "ഫാക്ക്ലാന്റ് അർജന്റീനയുടേതാണ്" എന്ന ബാനർ ഉയർത്തിയതും ആരാധകരുടെ അച്ചടക്കലംഘനങ്ങളും മുൻനിർത്തി അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്.
Sports
ബുവേനോസ് ഐറിസ്: അര്ജന്റൈന് സൂപ്പര് ഫുട്ബോള് താരം ലയണല് മെസി അച്ഛന്റെ വിയോഗത്തെക്കുറിച്ച് വികാരനിര്ഭരമായ കുറിപ്പ് പങ്കുവച്ചതോടെ, സൂപ്പര് താരം വിരമിച്ചേക്കുമെന്ന അഭ്യൂഹമുയര്ന്നു. മെസിയുടെ പിതാവ് ഹൊര്ഹെ മെസി (68) ഈ മാസം എട്ടിനായിരുന്നു അന്തരിച്ചത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു. അച്ഛന്റെ അഭാവത്തില് എത്രനാള് ഫുട്ബോളില് തുടരാന് സാധിക്കുമെന്നുള്ള ആശങ്കയും രണ്ടു പേജുള്ള കുറിപ്പില് മെസി പങ്കുവച്ചു. ഇതോടെ, വൈകാതെ മെസി ഫുട്ബോളിനോടു വിടപറഞ്ഞേക്കുമോ എന്ന ആശങ്ക ഉയര്ന്നു. അച്ഛന്റെ വിയോഗത്തിനുശേഷം മെസി നടത്തിയ ആദ്യ സോഷ്യല് മീഡിയ കുറിപ്പാണ്.
ഏകദേശം രണ്ട് ബില്യണ് ഡോളര് (19,000 കോടി രൂപ) വരുന്ന മെസിയുടെ ഫുട്ബോള് സാമ്രാജ്യത്തിന്റെ അധിപനായിരുന്നു ഹൊര്ഹെ. എല്ലാം അച്ഛനെ ഭരമേല്പ്പിച്ചായിരുന്നു മെസി മൈതാനത്തു കുതിച്ചത്. പതിമൂന്നാം വയസില് മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില് എത്തിച്ചപ്പോള് ആദ്യമായി കരാര് ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അന്നുമുതല് ഇന്നുവരെ മെസിയുടെ മാനേജര്, ഏജന്റ് ആയിരുന്നു ഹൊര്ഹെ.
വിരമിക്കല് വക്കില്
അച്ഛന്റെ അഭാവത്തില് എത്രനാള് ഫുട്ബോളില് തുടരാന് സാധിക്കുമെന്നു പറഞ്ഞതിനപ്പുറം വിരമിക്കലിന്റെ മറ്റുചില സൂചനകളും മെസിയുടെ സോഷ്യല് മീഡിയ കുറിപ്പിലുണ്ടെന്നതും വാസ്തവം. കരിയറിന്റെ തുടക്കം മുതല് അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും കുറച്ചുനാള്കൂടി പിടിച്ചുനിന്നിരുന്നെങ്കില് (രോഗത്തെ പ്രതിരോധിച്ച്) നമുക്ക് ഒന്നിച്ച് ഈ യാത്ര പൂര്ത്തിയാക്കാമായിരുന്നു എന്നും മെസി കുറിപ്പില് വ്യക്തമാക്കി. അതായത്, മെസി വൈകാതെ ഫുട്ബോളിനോട് വിടപറയാന് തീരുമാനിച്ചിരുന്നെന്ന സൂചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
മെസിയെ ആദ്യമായി ഫുട്ബോളിലേക്കു കൈപിടിച്ചതും പിന്നീട് ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില് എത്തിയപ്പോള് ഒന്നിച്ചുണ്ടായിരുന്നതും ഹൊര്ഹെ ആയിരുന്നു. ബാഴ്സയിലെ ഒറ്റമുറി ഫ്ളാറ്റിലായിരുന്നു അക്കാലത്ത് ഇരുവരും കഴിഞ്ഞത്. ഓരോ മത്സരത്തിനുശേഷവും ഹൊര്ഹെയുടെ വിലയിരുത്തല് മെസിക്കു നിര്ബന്ധമുള്ള കാര്യവുമായിരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ ഹൊർഹെ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമയിൽ മെസി കണ്ണീർവാർത്തിരുന്നു. അൾജീരിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹാട്രിക്കിനുശേഷമായിരുന്നു അത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗമായിരുന്നു ഹൊർഹെ മെസിക്ക്.
റൊസാരിയോയില് സ്റ്റീല് ഫാക്ടറി ജീവനക്കാരനായിരുന്നു ഹൊർഹെ. തന്റെ അമ്മയുടെ നിർദേശം അനുസരിച്ചാണ് ഹൊർഹെ കുഞ്ഞു മെസിയെ ഫുട്ബോൾ പഠിപ്പിച്ചത്. താന് കളിച്ചുവളര്ന്ന ഗ്രാന്ഡോളി ഫുട്ബോള് ക്ലബ്ബില് ഹൊര്ഹെ കുഞ്ഞു ലിയോയെ എത്തിച്ചു.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ നവംബർ മാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
നവംബർ ആറു മുതൽ 17 വരെ 11 ദിവസം നടക്കുന്ന പര്യടനത്തിൽ 10 പ്രമുഖ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സഭാധ്യക്ഷനായശേഷമുള്ള അദ്ദേഹത്തിന്റെ ആറാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്.
നവംബർ ആറുമുതൽ എട്ടുവരെ ഉറുഗ്വെയിലെ മോന്തെവീദെയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. എട്ടു മുതൽ 11 വരെയാണ് അർജന്റീനയിലെ സന്ദർശനം. ബുവേനോസ് ഐറിസ്, കോർഡോബ, ലുഹാൻ എന്നിവിടങ്ങൾ സന്ദർശിക്കും.
ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമാണ് അർജന്റീന. അദ്ദേഹത്തിന് തന്റെ 13 വർഷത്തെ ഭരണകാലത്തിനിടയിൽ സ്വന്തം നാട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് ഒരു മാർപാപ്പ അർജന്റീനയിലെത്തുന്നത്.
നവംബർ 11ന് പെറുവിലെത്തുന്ന ലെയോ മാർപാപ്പ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ സന്ദർശിക്കും. അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ ലെയോ പതിനാലാമന് പെറുവുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്.
1985ൽ ഒരു മിഷനറിയായി പെറുവിലെത്തിയ അദ്ദേഹം പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായി 2015 മുതൽ 2023 വരെ സേവനമനുഷ്ഠിച്ചിരുന്നു.
പെറുവിലെ പൗരത്വം കൂടിയുള്ള മാർപാപ്പ, നേരത്തേ അവിടെ ഭരണത്തിലിരുന്ന ആൽബർട്ടോ ഫുജിമോറിയുടെ കാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും അദ്ദേഹത്തിനു നൽകിയ മാപ്പിനെതിരേയും ബിഷപ്പായിരിക്കെ പരസ്യമായി നിലപാടെടുത്തിരുന്നു.
ഈവർഷം സെപ്റ്റംബർ 25 മുതൽ 28 വരെ മാർപാപ്പ ഫ്രാൻസ് സന്ദർശിക്കും.
Sports
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി.
മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ 'ഡൈവിംഗ്' നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു.
എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പുനഃപരിശോധിച്ച് കാർഡ് തിരുത്താൻ വാർ സംവിധാനത്തിന്(VAR) അനുമതിയില്ലെന്ന് ഐഎഫ്എബി നിയമം വ്യക്തമാക്കുന്നു. റഫറി തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്ന 'മിസ്റ്റേക്കൺ ഐഡന്റിറ്റി' സന്ദർഭങ്ങളിൽ മാത്രമാണ് വാർ ഉപയോഗിക്കേണ്ടത്. നിയമം തെറ്റായി വ്യാഖ്യാനിച്ച് വാർ ഇടപെട്ടതാണ് എംബോളോയുടെ പുറത്താകലിലേക്ക് നയിച്ചത്.
പ്രധാന താരം പുറത്തായി 10 പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡ്, അർജന്റീനയ്ക്കെതിരേ 3-1ന് തോൽക്കുകയായിരുന്നു. മത്സരത്തിലുടനീളം റഫറിയും വാറും അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് സ്വിസ് ടീമും ആരാധകരും രംഗത്തെത്തിയിരുന്നു. ഐഎഫ്എബിയുടെ പുതിയ വെളിപ്പെടുത്തലോടെ അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ വീണിരിക്കുകയാണ്.
Sports
ബാഴ്സലോണ: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ സംഘർഷത്തിൽ അർജന്റീന താരങ്ങളുടെ പെരുമാറ്റത്തെ സ്പെയിൻ പരിശീലകൻ ലൂയിസ് ഡെ ലാ ഫ്യൂന്റെ രൂക്ഷമായി വിമർശിച്ചു.
Sports
ബ്യൂണസ് ഐറിസ്: അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ഒട്ടാമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 22 വർഷം നീണ്ട മിന്നുന്ന കരിയറിനാണ് 38കാരനായ ഈ സെന്റർ ബാക്ക് താരം വിരാമമിടുന്നത്. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഒട്ടാമെൻഡി 2022ലെ ഫിഫ ലോകകപ്പ് കിരീടവും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരെ നടന്ന മത്സരമാണ് ഒട്ടാമെൻഡിയുടെ അവസാന അന്താരാഷ്ട്ര പോരാട്ടം. കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചത് പോലെ എന്റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും അവസാന സെക്കൻഡ് വരെ ഈ ടീം സർവതും നൽകിയാണ് പോരാടിയതെന്ന ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു.
ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എന്നെ അനുവദിച്ചതിന് നന്ദിയെന്നും ഒട്ടാമെൻഡി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി. പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക തുടങ്ങിയ പ്രമുഖ ക്ലബുകളിൽ കളിച്ചിട്ടുള്ള ഒട്ടാമെൻഡി അടുത്തിടെയാണ് റിവർ പ്ലേറ്റിൽ ചേർന്നത്. അർജന്റീനയെ നാല് ഫിഫ ലോകകപ്പുകളിൽ പ്രതിനിധീകരിച്ച താരം എക്കാലത്തെയും മികച്ച പ്രതിരോധ നിരക്കാരുടെ പട്ടികയിൽ ഇടംപിടിച്ചാണ് പടിയിറങ്ങുന്നത്.
Sports
ന്യൂയോർക്ക്: അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ ഫോണും കന്പ്യൂട്ടറുകളും അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ പിടിച്ചെടുത്തതായി റിപ്പോർട്ട്.
യുഎസ് ബാങ്കുകൾ വഴി ലക്ഷക്കണക്കിന് ഡോളറിന്റെ പണമിടപാട് നടത്തിയെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.
Sports
ഖത്തർ: 2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവർത്തനം ഈ വർഷം തന്നെ സംഭവിച്ചേക്കും.
യൂറോ കപ്പ് ചാന്പ്യന്മാരായ സ്പെയിനും കോപ്പ അമേരിക്ക ചാന്പ്യന്മാരായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന ‘ഫൈനലിസിമ’ പോരാട്ടം ഈ വർഷം നവംബറിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽവച്ച് മത്സരം നടക്കുമെന്നാണ് സൂചന. നേരത്തേ 2026 മാർച്ച് 27ന് ഖത്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നാണ് ഒഴിവാക്കിയിരുന്നത്.
എന്നാൽ ഇരു ടീമുകളും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന് തൊട്ടുപിന്നാലെ ‘ഫൈനലിസിമ’ പുനഃസംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ഫിഫയും സംഘാടകരും ഊർജിതമാക്കിയിട്ടുണ്ട്.
Sports
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ ആക്രമിച്ച സംഭവത്തിൽ അർജന്റീനയ്ക്കെതിരെ ഫിഫ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു. അർജന്റീനയുടെ പ്രതിരോധ താരം മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകൻ ഫാബിയൻ അയാള എന്നിവർക്കെതിരെയാണ് ഫിഫ നടപടിക്കൊരുങ്ങുന്നത്.
ഫിഫ ഡിസിപ്ലിനറി ആക്ടിലെ ആർട്ടിക്കിൾ 36 പ്രകാരം വിഷയം പഠിക്കാൻ പ്രത്യേക പ്രോസിക്യൂട്ടറെയും നിയമിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ താരങ്ങൾക്ക് നേരിടേണ്ടി വരും.
ഫൈനലിന് ശേഷം സ്പാനിഷ് താരങ്ങളുടെ ആഘോഷത്തിനിടെ അർജന്റീന പ്രതിരോധ താരം മൊളീന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ ഇടിച്ചതാണ് ഗ്രൗണ്ടിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് രംഗം വഷളാക്കിയ മിഡ്ഫീൽഡർ പരദേസ്, സ്പെയിന്റെ എറിക് ഗാർസ്യയുടെ കഴുത്തിൽ പിടിക്കുകയും ഗാവിയെ തള്ളിയിട്ട ശേഷം ഗാവിക്ക് നേരെ ബൂട്ട് എറിയുകയും ചെയ്തു.
കൂടാതെ സ്പാനിഷ് താരം ഡാനി ഓൽമോയുടെ കഴുത്തിന് പിടിച്ച് ഫാബിയൻ അയാള തള്ളുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൈതാനത്തെ ഈ അച്ചടക്കലംഘനം വലിയ വിവാദമായതോടെയാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്.
Sports
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലില് കിരീടം കൈവിട്ടതില് പ്രതികരിച്ച് അർജന്റീനയുടെ ക്യാപ്റ്റൻ ലയണല് മെസി. വേദന ആഴമേറിയതാണെന്നും മുറിവുണങ്ങാൻ കാലമേറെ വേണ്ടി വരുമെന്നുമാണ് മെസി കുറിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം.
ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന് കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്മയില് എക്കാലവുമുണ്ടാകും. ഈ രാജ്യം നല്കിയ പിന്തുണയും, ഈ ടീമിന്റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്.
അതെല്ലാം നല്ല ഓര്മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്റെ പൂര്ണരീതിയില് അംഗീകരിക്കാന് കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള് ഉള്ളത്. പക്ഷേ തുടര്ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല് വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട.
എല്ലാ സ്നേഹത്തിനും എല്ലാ സന്ദേശങ്ങള്ക്കും നന്ദി. അര്ജന്റൈന് എന്ന അഭിമാനം ഞങ്ങള് പങ്കുവയ്ക്കുന്നു. ചാംപ്യന്മാരായ സ്പെയിനും അഭിനന്ദനം എന്നും മെസിയുടെ കുറിപ്പില് പറയുന്നു.
നോക്കൗട്ട് പോരാട്ടങ്ങളിൽ അവിശ്വസനീയ ജയങ്ങളുമായി ഫൈനലിലെത്തിയ അർജന്റീനയ്ക്ക് പക്ഷേ കലാശപ്പോരിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിക്കുന്നതിലും ടീം പൂർണമായി പരാജയപ്പെട്ടു. മെസിയിലേയ്ക്ക് പന്തെത്തിയ നിമിഷങ്ങളും വളരെ അപൂർവമായിരുന്നു.
ഗ്രൗണ്ടിലെ അനാവശ്യമായ പരുക്കൻ കളിയിൽ തുടങ്ങിയ അർജന്റീനയുടെ വീഴ്ച അവസാന വിസിലിനു ശേഷം സ്പാനിഷ് താരങ്ങളെ ആക്രമിക്കുന്നതിലും മോശം പെരുമാറ്റത്തിലുമാണ് അവസാനിച്ചത്.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Movies
ഇൻസ്റ്റഗ്രാമിൽ ലോകകപ്പ് ആവേശത്തിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉയർന്ന മോശം കമന്റുകൾക്ക് മറുപടിയുമായി അന്ന രാജൻ. മുഖത്തടിച്ച ഭാഷയിൽ രൂക്ഷമായ മറുപടിയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ റീൽ വിഡിയോയില് നെഗറ്റിവ് കമന്റ് ചെയ്തവർക്കെതിരെയാണ് നടിയുടെ പ്രതികരണം.
ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു. നന്ദി എല്ലാവർക്കും. അന്ന രാജൻ കുറിച്ചു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ പരാജയത്തിന് പിന്നാലെ മൈതാനത്ത് കൈയാങ്കളി. മത്സരശേഷം സ്പാനിഷ് താരങ്ങളുമായി ഏറ്റുമുട്ടിയ അർജന്റീനയുടെ മധ്യനിര താരം ലിയാൻഡ്രോ പരെഡെസിന് റെഡ് കാർഡ് നൽകി.
ഫൈനൽ വിസിലടിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കിരീടനേട്ടം ആഘോഷിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ സ്പാനിഷ് താരം റോഡ്രിയെ അർജന്റീനയുടെ നഹുവൽ മൊളീന ഇടിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത റോഡ്രിക്ക് പിന്തുണയുമായി സഹതാരം എറിക് ഗാർസ്യ എത്തിയതോടെ അന്തരീക്ഷം വഷളായി.
മൊളീനയെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഗാർസ്യയെ പിന്നാലെയെത്തിയ ലിയാൻഡ്രോ പരെഡെസ് മർദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതാരം ഗാവിക്കും മർദനമേറ്റു. തുടർന്ന് ഇരുടീമിലെയും കളിക്കാരും അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയും ചേർന്നാണ് താരങ്ങളെ ബലമായി പിടിച്ചുമാറ്റിയത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങൾക്കാണ് ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയിലുടനീളം തങ്ങളുടെ തനത് ശൈലി പുറത്തെടുത്ത സ്പെയിനെതിരെ തന്ത്രങ്ങൾ കൊണ്ടും പരീക്ഷണങ്ങൾ കൊണ്ടും മറുപടി നൽകാനാണ് അർജന്റീനിയൻ കോച്ച് ലയണൽ സ്കലോണി ശ്രമിച്ചത്.
എന്നാൽ സ്പാനിഷ് പടയുടെ കൃത്യതയാർന്ന പ്രതിരോധപ്പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ അർജന്റീനയുടെ കുന്തമുനയായ ലയണൽ മെസിയെ സ്പെയിൻ പൂർണമായും പൂട്ടിയെന്ന് വ്യക്തമായതോടെയാണ് സ്കലോണി തന്റെ തന്ത്രങ്ങൾ മാറ്റിയത്. മധ്യനിരയും മുന്നേറ്റനിരയും തമ്മിലുള്ള ബന്ധം സ്പെയിൻ വിച്ഛേദിച്ചു.
ഇതോടെ പ്രതിരോധത്തിൽ മാറ്റങ്ങൾ വരുത്തി പുതിയ മുന്നേറ്റങ്ങൾക്ക് വഴിതുറക്കാൻ സ്കലോണി ഡിഫൻഡർമാരെ മാറ്റിപ്പരീക്ഷിച്ചു. തന്റെ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് കളി തിരിച്ചുപിടിക്കാനായിരുന്നു സ്കലോണിയുടെ ശ്രമം. പ്രതിരോധത്തിൽ നിന്ന് കൃത്യമായ ലോംഗ് പാസുകളിലൂടെയും വിങ്ങുകളിലൂടെയും സ്പാനിഷ് കോട്ടയിൽ വിള്ളലുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
മത്സരത്തിന്റെ ഫൈനൽ വിസിൽ വരെ ഇരുടീമുകളും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ പകരക്കാരനായി വന്ന ഫെറാൻ ടോറസിലൂടെ സ്പെയിൻ ആദ്യ ഗോൾ അടിച്ചതോടെ കളിയിലെ ആവേശം അതിന്റെ പരകോടിയിലെത്തി. ഗോൾ വഴങ്ങിയതോടെ മെസിയും സംഘവും തീപാറുന്ന പോരാട്ടമാണ് മൈതാനത്ത് കാഴ്ചവച്ചത്.
ഒരു സമനില ഗോളിനായി അർജന്റീന അവസാന മിനിറ്റുകളിൽ സർവസന്നാഹങ്ങളുമായി പൊരുതിക്കയറി. എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ മെസി ഉതിർത്ത തകർപ്പൻ ഷോട്ട് സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചപ്പോൾ അർജന്റീനയുടെ കനത്ത പോരാട്ടം നിർഭാഗ്യത്തിൽ ഒടുങ്ങി.
ആവനാഴിയിലെ അവസാന അമ്പും ലക്ഷ്യം കാണാതെ പോയതോടെ സ്പെയിനിന്റെ അചഞ്ചലമായ പ്രതിരോധക്കോട്ടയ്ക്ക് മുന്നിൽ കീഴടങ്ങാനായിരുന്നു അർജന്റീനയുടെ വിധി. പൊരുതി വീണെങ്കിലും മെസിപ്പട കാഴ്ചവച്ച വീറും വാശിയും ഫുട്ബോൾ പ്രേമികളുടെ മനസിൽ എന്നും നിലനിൽക്കും.
Sports
ന്യൂജേഴ്സി: തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന സ്വപ്നത്തിലേക്ക് ബൂട്ടു കെട്ടിയിറങ്ങിയ അർജന്റീനയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കളി കൈവിട്ടുവെന്ന് മനസിലായതോടെ സൗന്ദര്യാത്മക ഫുട്ബോളിന് പകരം പരുക്കൻ അടവുകളും ഫൗളുകളും തർക്കങ്ങളുമാണ് സ്കലോണിയും സംഘവും പുറത്തെടുത്തത്.
അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു. ഇത് ടീമിന്റെ താളം പൂർണമായും തെറ്റിച്ചു. ഒടുവിൽ സ്പെയിനിന്റെ സുന്ദരമായ ടിക്കി-ടാക്ക പാസിങ്ങുകൾക്ക് മുന്നിൽ ലാറ്റിനമേരിക്കൻ കരുത്ത് മങ്ങിപ്പോകുകയായിരുന്നു.
മത്സരത്തിന്റെ കണക്കുകൾ നോക്കിയാൽ മാത്രം മനസിലാകും അർജന്റീന നേരിട്ട ആ കനത്ത പരാജയം. കളിയുടെ നിശ്ചിത 90 മിനിറ്റിലും പിന്നീട് അധികസമയത്തും സ്പെയിൻ കളം നിറഞ്ഞു കളിച്ചു. ആക്രമണത്തിന്റെ ഒരു കൊടുങ്കാറ്റാണ് അർജന്റീനയുടെ ബോക്സിലേക്ക് എതിരാളികൾ അഴിച്ചുവിട്ടത്.
എന്നാൽ അർജന്റീനയുടെ രക്ഷകനായി ഗോൾവലയ്ക്ക് മുന്നിൽ എമിലിയാനോ മാർട്ടിനെസ് എന്ന ദിബു ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് മാത്രം 10 തകർപ്പൻ സേവുകളുമായി മാർട്ടിനെസ് ടീമിനെ താങ്ങിനിർത്തി. ഒരു ലോകകപ്പ് ഫൈനലിൽ ഒരു ഗോൾകീപ്പർ നടത്തുന്ന ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. എന്നാൽ ടീമിനെ വിജയത്തിലെത്തിക്കാൻ അതു പോരായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന് മിനിറ്റുകൾക്കകം ലിയാൻഡ്രോ പരെഡെസ് സ്പാനിഷ് താരം റോഡ്രിയെ ഫൗൾ ചെയ്തതും തുടർന്നുണ്ടായ തർക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കിയിരുന്നു. എന്നാൽ അർജന്റീനയുടെ നെഞ്ചു തകർക്കുന്ന കാർഡ് വന്നത് 90-ാം മിനിറ്റിലാണ്.
സ്പാനിഷ് യുവതാരം പൗ ക്യൂബാർസിയെ അനാവശ്യമായി ഫൗൾ ചെയ്തതിന് ചെൽസി മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിന് റഫറി സ്ലാവ്കോ വിൻസിച്ച് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കി. ലോകകപ്പ് ഫൈനലിന്റെ സമ്മർദ ഘട്ടത്തിൽ 10 പേരായി ചുരുങ്ങുക എന്നത് അർജന്റീന സ്വയം വരുത്തിവെച്ച വിനയായി മാറി.
പത്തുപേരുമായി അധികസമയത്തേക്ക് കടന്ന അർജന്റീനയെ സ്പെയിൻ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ മത്സരത്തിന്റെ 106-ാം മിനിറ്റിൽ ആ നിമിഷം വന്നെത്തി. പെഡ്രോ പോറോയുടെ അളന്നുമുറിച്ച ക്രോസ് നിക്കോ വില്യംസ് മനോഹരമായി ഹെഡ്ഡ് ചെയ്ത് ബോക്സിലേക്ക് നൽകി. പകരക്കാരനായി വന്ന ബാഴ്സിലോണയുടെ ഫോർവേഡ് ഫെറാൻ ടോറസ് ആ പന്ത് അർജന്റീനയുടെ വലയിലേക്ക് തിരിച്ചുവിടുമ്പോൾ എമിലിയാനോ മാർട്ടിനെസിന് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ന്യൂജേഴ്സിയിലെ സ്റ്റേഡിംയം ചുവപ്പണിഞ്ഞ ആ ഒരൊറ്റ ഗോൾ അർജന്റീനയുടെ സകലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. കളിയിൽ മറുപടി നൽകാൻ അർജന്റീനയ്ക്ക് ആവതുണ്ടായിരുന്നില്ല. അവരുടെ ആദ്യത്തെ ഷോട്ട് ഉതിർക്കാൻ പോലും 117-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ലയണൽ മെസിയുടെ ആ ശ്രമം സ്പാനിഷ് പ്രതിരോധം തട്ടിയകറ്റിയതോടെ അർജന്റീനയുടെ പതനം പൂർത്തിയായി.
Sports
ന്യൂജേഴ്സി: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെ വേട്ടയാടുന്ന ലോകകപ്പ് ശാപം ഇത്തവണയും മാറിയില്ല. കലാശപ്പോരാട്ടത്തിൽ ഒന്നാം റാങ്കുകാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ തകർത്തുവിട്ട് രണ്ടാം റാങ്കുകാരായ സ്പെയിൻ ലോകകിരീടത്തിൽ മുത്തമിട്ടു.
1993-ൽ ഫിഫ ഒഫീഷ്യൽ റാങ്കിംഗ് സംവിധാനം ആരംഭിച്ചതു മുതൽ ഇന്നുവരെ ലോകകപ്പിനെത്തുമ്പോൾ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഒരു ടീമും കിരീടം ഉയർത്തിയിട്ടില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാർ നേർക്കുനേർ വന്ന കനത്ത ഫൈനൽ പോരാട്ടത്തിനൊടുവിലാണ് സ്പെയിനിന്റെ കിരീടധാരണം.
ടൂർണമെന്റിലുടനീളം ഒന്നാം റാങ്കുകാരായി പൊരുതിയ അർജന്റീനയ്ക്ക് ഒടുവിൽ രണ്ടാം സ്ഥാനക്കാരായ സ്പാനിഷ് പടയ്ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കന്നിക്കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ വിശ്വവിജയികളാകുന്നത്.
2022ൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരാകുമ്പോൾ ഫിഫ റാങ്കിങ്ങിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു. കിരീടം നേടിയ ശേഷവും ബ്രസീലിന് പിന്നിൽ രണ്ടാമതായിരുന്ന അർജന്റീന 2023-ലാണ് അവർ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
ഇത്തവണ ലോകകപ്പ് ടൂർണമെന്റിനിടെ ഇടയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് പോയെങ്കിലും ഫൈനലിന് തൊട്ടുമുമ്പ് അവർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, റാങ്കിങ്ങിലെ ഈ ഒന്നാം നമ്പർ പദവി ഒടുവിൽ അർജന്റീയ്ക്ക് നിർഭാഗ്യത്തിന്റെ ശാപമായി മാറുകയായിരുന്നു.
Sports
ന്യൂജഴ്സി: കാൽപന്ത് കളിയുടെ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കായിരിക്കാം ന്യൂയോർക്കിലെ ആ മൈതാനം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് നിലനിർത്തുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ഇറങ്ങിയ അർജന്റീനൻ പടയ്ക്ക് സ്പാനിഷ് ടിക്കി-ടാക്കയ്ക്ക് മുന്നിൽ കിരീടം അടിയറവ് വെക്കേണ്ടി വന്നിരിക്കുന്നു.
ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചകം തകർത്ത് ലയണൽ മെസി എന്ന ഇതിഹാസം കണ്ണീരോടെ കളം വിടുന്ന കാഴ്ച ഫുട്ബോൾ ലോകത്തിന് സങ്കടകരമായ ഒന്നായി മാറി. ആവേശം വാനോളമുയർന്ന ഫൈനലിൽ സ്പെയിനിന്റെ പ്രതിരോധ പൂട്ടിന് മുന്നിൽ അർജന്റീനയ്ക്ക് വഴിമുട്ടുകയായിരുന്നു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും സ്പാനിഷ് മധ്യനിര കളം നിറഞ്ഞാടിയപ്പോൾ മെസിപ്പടയ്ക്ക് തങ്ങളുടെ സ്വാഭാവിക ശൈലി പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒരു ഗോൾ പോലുമില്ലാതെ നിശ്ചിത സമയവും ഇഞ്ചുറി ടൈമും കടന്നുപോയപ്പോൾ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അർജന്റീനയുടെ താളം പാടെ തെറ്റി.
പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയെ എക്സ്ട്രാ ടൈമിൽ സ്പെയിൻ നിലംപരിശാക്കി. ഫെറാൻ ടോറസിന്റെ ആ വിജയഗോൾ അർജന്റീനയുടെ നെഞ്ചിലേക്കേറ്റ പ്രഹരമായിരുന്നു. 120 മിനിറ്റ് നീണ്ട പോരാട്ടത്തിൽ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് മെസിപ്പടയ്ക്ക് സ്പാനിഷ് ഗോൾപോസ്റ്റിലേക്ക് ഉതിർക്കാനായത്. മെസിക്ക് പന്തുമായി മുന്നേറാൻ പോലും സ്പാനിഷ് ഡിഫൻഡർമാർ ഇടം നൽകിയില്ല.
2010-ന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടപ്പോൾ, അർജന്റീനൻ ക്യാമ്പിൽ ഉയർന്നത് കണ്ണീരിന്റെ കാർമേഘങ്ങളായിരുന്നു. മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരങ്ങളിൽ ഒന്നായിരിക്കാം ഇതെന്ന് കരുതുന്ന ആരാധകർക്ക് ഈ തോൽവി നൽകുന്ന വേദന ചെറുതല്ല.
നീലയും വെള്ളയും ജേഴ്സിയിൽ തലകുനിച്ച്, നിറഞ്ഞ കണ്ണുകളോടെ കളം വിടുന്ന മെസിയുടെ ചിത്രം ഫുട്ബോൾ ഉള്ളിടത്തോളം കാലം ആരാധകരുടെ മനസിൽ ഒരു വിങ്ങലായി അവശേഷിക്കും. ആ പോരാട്ടവീര്യത്തിന് മുന്നിൽ തോൽവിയിലും തലയുയർത്തിത്തന്നെ മെസിപ്പടയ്ക്ക് മടങ്ങാം.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പിന്റെ ആവേശപ്പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയെ വീഴ്ത്തി സ്പെയിന് ലോകകിരീടം. വീറും വാശിയും നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്പാനിഷ് പട വിജയക്കൊടി പാറിച്ചത്. സ്പെയിനിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടനേട്ടമാണിത്.
2010-ൽ ദക്ഷിണാഫ്രിക്കയിൽ മുത്തമിട്ടതിന് ശേഷം ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സ്പാനിഷ് പട വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.
മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിൽ (105 -ാം മിനിറ്റിൽ) ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോൾ സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ചു. സ്പാനിഷ് ടിക്കി-ടാക്ക മാജിക് നിറഞ്ഞാടിയ മത്സരത്തിന്റെ ഭൂരിഭാഗം സമയവും അർജന്റീന ചിത്രത്തിലേ ഇല്ലായിരുന്നു.
സ്പാനിഷ് പ്രതിരോധം കാത്ത കരുത്തുറ്റ പ്രകടനത്തിന് മുന്നിൽ അർജന്റീനൻ നിര പാടെ പതറിപ്പോയി. സൂപ്പർ താരം ലയണൽ മെസിക്ക് പന്ത് തൊടാൻ പോലും കിട്ടാത്ത സ്ഥിതിയായിരുന്നു മൈതാനത്ത്. മത്സരത്തിൽ മൊത്തം 120 മിനിറ്റ് കളിച്ചിട്ടും വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് അർജന്റീനയ്ക്ക് സ്പെയിൻ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർക്കാനായത്.
നിശ്ചിത സമയത്തോ ഇഞ്ചുറി ടൈമിലോ സ്പെയിൻ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും അടിക്കാൻ അവർക്കായില്ല എന്നത് സ്പാനിഷ് പ്രതിരോധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇതിനിടെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡും പിന്നാലെ മാർച്ചിംഗ് ഓർഡറും ലഭിച്ച് മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ അർജന്റീന പത്തു പേരായി ചുരുങ്ങിയതും അവർക്ക് കനത്ത തിരിച്ചടിയായി.
കടുത്ത പോരാട്ടത്തിനൊടുവിൽ സ്പാനിഷ് പ്രതിരോധപ്പൂട്ടിന് മുന്നിൽ അർജന്റീനയുടെ ലോകകപ്പ് മോഹങ്ങൾ പൊലിയുകയായിരുന്നു. അതിനിടെ ഗ്രൗണ്ടിനു പുറത്തെ മോശം പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന കോച്ച് ലയണൽ സ്കലോനിക്ക് യെല്ലോ കാർഡും ലഭിച്ചു.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ ആദ്യ പകുതി ഗോൾരഹിതം. ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. സ്പെയിനായിരുന്നു ആദ്യ പകുതിയിൽ കൂടുതൽ ഗോൾ പൊസഷൻ ഉണ്ടായിരുന്നത്. 64 ശതമാനമായിരുന്നു സ്പെയിനിന്റെ ഗോൾ പൊസഷൻ.
അർജന്റീനയ്ക്ക് 36 ശതമാനമെ ഉണ്ടായിരുന്നുള്ളു. സ്പെയിൻ മൂന്ന് ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ ഒരെണ്ണം ഓൺ ടാർജറ്റായിരുന്നു.
അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. ലയണൽ മെസിയെ തന്ത്രപൂർവം കൈകാര്യം ചെയ്യുന്ന സ്പെയിനിനെ ആണ് കണ്ടത്. അർജന്റീനയുടെ ലിസാൺഡ്രോ മാർട്ടിനസിന് മഞ്ഞ കാർഡ് ലഭിച്ചെങ്കിലും പരിക്കിനെ തുടർന്ന് താരത്തെ പിൻവലിച്ചു. നിക്കോളാസ് ഒട്ടമെൻഡിയാണ് ലിസാൺഡ്രോയ്ക്ക് പകരം കളത്തിലെത്തിയത്.
Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിനുള്ള ആദ്യ ഇലവൺ പുറത്തുവിട്ട് അർജന്റീനയും സ്പെയിനും. മൂന്ന് മാറ്റങ്ങളുമായാണ് അർജന്റീന കളത്തിലിറങ്ങുന്നത്. മോളീന, പരേഡസ്, സിമിയോണി എന്നിവർക്ക് പകരം മോണ്ടിയൽ, ഡീപോൾ, നിക്കോ ഗോൾസാലസും ആദ്യ ഇലവണിലെത്തി.
അർജന്റീന ആദ്യ ഇലവൺ: എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മോണ്ടിയൽ, റോഡ്രിഗോ ഡീപോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, നിക്കോ ഗോൺസാലസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസി.
സ്പെയിൻ ആദ്യ ഇലവൺ: ഉനയ് സിമോൺ, കുബാർസി, ലപോർട്ടെ, പോറോ, കുക്കുറെല്ല, റോഡ്രി, ഫാബിയാന് റൂയിസ്, ലമൈൻ യമാൽ, ഡാനി ഓൽമോ, ബയേന, ഒയർസബാൽ.
Kerala
മലപ്പുറം: ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുറ്റിക്കാട്ടൂരില് അര്ജന്റീന-ബ്രസീല് ഫാന്സുകാര് തമ്മില് തെരുവില് ഏറ്റുമുട്ടി. സോഷ്യല് മീഡിയയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ കടുത്ത തര്ക്കമാണ് ഒടുവില് നേരിട്ടുള്ള സംഘര്ഷത്തില് കലാശിച്ചത്.
ഏറ്റുമുട്ടലില് ഒരു ബ്രസീല് ആരാധകന് ക്രൂരമായി മര്ദനമേറ്റു. കുറ്റിക്കാട്ടൂര് സ്വദേശിയായ ബ്രസീല് ആരാധകന് മുഹമ്മദ് ഷാനിസിനാണ് മര്ദനമേറ്റത്. തുടര്ന്ന് അക്രമികള് ഷാനിസിന്റെ വീടിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. വീടിന്റെ ജനല് ചില്ലുകള് അടിച്ചുതകര്ത്തതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂര് സ്വദേശികളായ നിഖില്, രഞ്ജിത്ത് എന്നിവര്ക്കെതിരെ മെഡിക്കല് കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്ക്കായി തെരച്ചിൽ ഊര്ജ്ജിതമാക്കിയിട്ടുണ്ട്.
ലോകകപ്പ് ഫൈനല് മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില് ഫാന്സുകാര് തമ്മില് കൂടുതല് സംഘര്ഷ സാധ്യത മുന്നില്ക്കണ്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കര്ശനമാക്കിയിരിക്കുകയാണ്. ഫുട്ബോള് ആവേശം അതിക്രമങ്ങളിലേക്ക് കടന്നാല് കര്ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
Kerala
ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി സിപിഎം നേതാവ് എം.എം. മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കറന്റിനും വേണം ഗ്യാരന്റി എന്നും മണി കൂട്ടിച്ചേർത്തു. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനല് കാണുന്നതില് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എത്ര വില കൊടുത്താലും വൈദ്യുതി വാങ്ങുമെന്നാണ് കെഎസ്ഇബി പറഞ്ഞിരിക്കുന്നത്.
ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഫൈനൽ ആവേശം ചോരാതിരിക്കാൻ കൂടുതല് വിലനൽകി വൈദ്യുതി വാങ്ങിയിരിക്കുതയാണ് കെഎസ്ഇബി.
വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകര് തമ്മിലുണ്ടായ വാക്കുതര്ക്കം കലാശിച്ചത് വീടുകയറി നടത്തിയ ആക്രമണത്തിൽ. ശനിയാഴ്ച രാത്രിയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
കുറ്റിക്കാട്ടൂര് സ്വദേശി മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വേള്ഡ് കപ്പ് 2026 എന്ന വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങള് തമ്മിലുള്ള വാക്പോരാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ചർച്ചയും വാക്പോരും പിന്നീട് വ്യക്തി അധിക്ഷേപങ്ങളിലേക്ക് വഴിമാറി. ഇതേ തുടർന്ന് 10.30ഓടെ അര്ജന്റീന ആരാധകരായ രണ്ട് യുവാക്കള് മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീടുകളിലെത്തി ഇരുവരെയും മര്ദിക്കുകയും വീട്ടുപകരണങ്ങള് അടിച്ചു തകര്ക്കുകയും ചെയ്തതായാണ് പരാതി.
വീടിന്റെ മുന്നില് നിര്ത്തിയിട്ടിരുന്ന ബൈക്ക് പൂര്ണമായും തകര്ന്നതായും പരാതിയുണ്ട്. ബഹളം കേട്ട് നാട്ടുകാര് എത്തിയതോടെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മെഡിക്കല് കോളജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Sports
രണ്ടു തന്ത്രജ്ഞന്മാര്; അർജന്റീനയുടെ ലിയോണല് സ്കലോണിയും സ്പെയിനിന്റെ ലൂയിസ് ഡെ ലാ ഫ്യൂന്റെയും. ഫിഫ 2026 ലോകകപ്പ് ഫൈനലില് അര്ജന്റീനയും സ്പെയിനും നേര്ക്കുനേര് ഇറങ്ങുമ്പോള് ഇവരുടെ തന്ത്രങ്ങളുടെ ഫൈനല് ആക്ട് കൂടിയാണത്. ഭൂഗോള കാല്പ്പന്ത് ക്ലൈമാക്സിലെ രണ്ട് മാന്ത്രികരുടെ തന്ത്രങ്ങളുടെ ക്ലൈമാക്സ്...
ലിയോണൽ സ്കലോണി
2018ൽ അർജന്റീനയുടെ സഹപരിശീലകൻ. അന്നത്തെ മുഖ്യപരിശീലകൻ ഹോർഹെ ലൂയിസ് സാംപോളി ലോകകപ്പിനുശേഷം വിരമിച്ചപ്പോൾ ഇടക്കാല പരിശീലകനായി. അതേ വർഷം നവംബർ 29ന് സ്ഥിരം പരിശീലകൻ. പിന്നെ ലിയോണൽ സ്കലോണിയെന്ന അർജന്റീന പരിശീലകന് നെടുവീർപ്പിടേണ്ടിവന്നിട്ടില്ല. സ്കലോണിയും മെസിയും അർജന്റീനയും ഒരു ടീമായി.
1978ൽ അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനനം. കളിച്ചുവളർന്ന് രാജ്യത്തിനായി ഒരു ലോകകപ്പിലടക്കം ഏഴു മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2021ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക പിടിച്ചു. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും പോക്കറ്റിലാക്കി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനു ശേഷം അർജന്റീന ലോകചാമ്പ്യന്മാരായി. 2024ൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തി. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോകകപ്പിൽ ഫൈനലിൽ. എല്ലാം സ്കലോണിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ. സ്ഥിരതയുടെ മറുവാക്കായ പരിശീലകൻ.
രാജ്യാന്തര കരിയറിൽ മെസിയും സ്കലോണിയും നിഴലും നിലാവുംപോലെ. ശാന്തതയും എളിമയുമാണ് സ്കലോണിയുടെ മുഖമുദ്ര. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയരാവിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.
ലൂയിസ് ഡെ ലാ ഫ്യൂന്റെ
ക്ഷമ, കഠിനാധ്വാനം, പ്രതിബദ്ധത. സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ വിജയരഹസ്യം. തളരാത്ത പോരാളി. ഫ്യൂന്റെയ്ക്ക് എല്ലാം ഒരു കാളപ്പോരിന് സമാനമാണ്. അദ്ദേഹം സ്വയം ഒരു ടോറിനോ (കാളപ്പോരിന്റെ കടുത്ത പ്രണയി) എന്ന് വിശേഷിപ്പിക്കുന്നു. 2010ലെ ജേതാക്കൾ ഏറെ മാറി. അന്ന് ഒരു തത്വശാസ്ത്രത്തിന്റെ വിജയമായിരുന്നു. ഇന്ന് തന്ത്രപരമായ വഴക്കത്തിന്റെ ഫലവും. സാഹചര്യങ്ങൾക്കനുസരിച്ച് അദ്ദേഹം മെഴുകിലെന്നപോലെ തന്ത്രങ്ങൾ രൂപപ്പെടുത്തി.
2015ൽ അണ്ടർ-19 യൂറോ കപ്പ് നേടിയ ഇലവനിൽ റോഡ്രി, ഉനായ് സിമോൺ, മെറിനോ എന്നിവരുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം ഫാബിയൻ റൂയിസ്, ഓൾമോ, ഒയർസബാൽ എന്നിവർ അണിനിരന്ന ഒരു ടീമിനെ നയിച്ച് അണ്ടർ-21 യൂറോ കപ്പും സ്വന്തമാക്കി. ഫെരാൻ ടോറസ്, പെഡ്രി, മാർക്ക് കുക്കറെയ്യ എന്നിവരെയെല്ലാം അണ്ടർ-19 അല്ലെങ്കിൽ അണ്ടർ-21 തലങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ ഓരോ കുതിപ്പും കിതപ്പും അദ്ദേഹം ഹൃദയത്തിൽ കൊണ്ടറിയും. സ്നേഹനിധിയായ പിതാവിന്റെ ചിത്രമാണ് കളിക്കാരുടെ മനസിൽ.
ഹാരോയിൽ ജനിച്ച ഫ്യൂന്റെ അത്ലറ്റിക് ബിൽബാവോ, സെവിയ്യ, അലാവെസ് എന്നീ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളുടെ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ-21, അണ്ടർ-23 ടീമുകളെയും പ്രതിനിധീകരിച്ചു.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അര്ജന്റീന താരങ്ങള് നടത്തിയ വിവാദ ആഘോഷം വലിയ ചര്ച്ചയാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് നടന്ന മത്സരത്തില് ഇംഗ്ലണ്ടിനെ 2-1ന് തോല്പ്പിച്ചതിന് ശേഷം അര്ജന്റീന താരങ്ങള് 'ഫോക്ക്ലാന്റ് ദ്വീപുകള് അര്ജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനര് ഉയര്ത്തിക്കാട്ടിയതാണ് വിവാദങ്ങള്ക്ക് വഴിവച്ചത്.
പ്രീ-ക്വാര്ട്ടറില് ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയില് അര്ജന്റീന താരങ്ങള് പാട്ടുപാടിയത് വലിയ വിമര്ശനങ്ങള്ക്കിടയാക്കിയിരുന്നു. വിവാദ ബാനര് ഉയര്ത്തിയ സംഭവത്തില് ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫോക്ക്ലാന്റ് ദ്വീപുകള് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടനും അര്ജന്റീനയും തമ്മില് വലിയൊരു യുദ്ധം നടന്നിരുന്നു.
അര്ജന്റീന താരങ്ങളുടെ നടപടി അങ്ങേയറ്റം അപലപനീയവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന്' ഫോക്ക്ലാന്റ് ദ്വീപ് സര്ക്കാര് പ്രതികരിച്ചു. മാച്ച് റിപ്പോര്ട്ടുകള് പരിശോധിച്ച ശേഷം തുടര് നടപടികള് സ്വീകരിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.
അതേസമയം, വിവാദ ബാനര് ഉയര്ത്തിയ താരങ്ങളെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈറ്റ് ഹൗസ് ഫിഫ ടാസ്ക് ഫോഴ്സ് തലവന് ആന്ഡ്രൂ ജിയൂലിയാനി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്... 'അമേരിക്കയില് ഇത്തരം പ്രസ്താവനകള് നടത്താനുള്ള അവസരവും അവകാശവും അവര്ക്കുണ്ട്. ഞങ്ങള് ഇവിടെ അമേരിക്കയില് ഒന്നാം ഭേദഗതി അവകാശങ്ങളെ വിശ്വസിക്കുന്നു.' ജിയൂലിയാനി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം ശക്തമായി വ്യക്തമാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്ക്കാര് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില് ഇങ്ങനെ പറഞ്ഞു.. 'ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, എന്നാല് ഫോക്ക്ലാന്റ് ദ്വീപുകള് തീര്ച്ചയായും നമ്മുടേതാണ്.' 1982ല് ഫോക്ക്ലാന്റ് ദ്വീപിനെച്ചൊല്ലി 10 ആഴ്ച നീണ്ടുനിന്ന യുദ്ധത്തില് അര്ജന്റീന അധിനിവേശം നടത്തിയിരുന്നെങ്കിലും, ഒടുവില് കീഴടങ്ങുകയും ദ്വീപിന്റെ നിയന്ത്രണം ബ്രിട്ടന് തിരികെ നല്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള് ഫൈനല് ദിനമായ ഞായറാഴ്ച അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില് നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ദീര്ഘകാലാടിസ്ഥാനത്തില് മാത്രമേ പ്രശ്നം പരിഹരിക്കാന് കഴിയുയെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഞായറാഴ്ചത്തേക്ക് ഫുട്ബോളിന് വേണ്ടി നമ്മള് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില് നിന്ന് വൈദ്യുതി വാങ്ങും. പകല് ഇത്തരത്തില് വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന് കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും വൈദ്യുത വകുപ്പിന്റെയും വിശദീകരണം. നിയന്ത്രണം ഒഴിവാക്കാന് സാധ്യമായ എല്ലാ കാര്യങ്ങളും പരമാവധി ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Sports
അറ്റ്ലാന്റെ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, വിവാദങ്ങൾക്ക് മറുപടിയുമായി ലയണൽ മെസി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും, കളിസ്ഥലത്തെ മികച്ച പ്രകടനം തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്നും മെസി വ്യക്തമാക്കി. ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം അർജന്റീനയ്ക്ക് ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ മെസി പൂർണ്ണമായും തള്ളി.
"ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് പ്രശ്നമില്ല. കടുത്ത വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയിലൂടെയാണ് ഞങ്ങൾ കടന്നുപോയത്. എന്നാൽ ഈ സംഘത്തിന്റെ കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു," അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് സംസാരിക്കവെ മെസി പറഞ്ഞു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മെസിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ അർജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്കാണ് മെസി സമർപ്പിച്ചത്.
കൃത്യം 40 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ പുതുക്കിയ മെസി, സ്വർഗത്തിലിരുന്ന് അദ്ദേഹം ഈ വിജയം പൂർണ്ണമായും ആസ്വദിക്കുന്നുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Sports
അറ്റ്ലാന്റ: ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ അര്ജന്റൈന് നിരയില് മാറ്റമുണ്ടാകുമെന്ന് വ്യക്തമാക്കി കോച്ച് ലിയൊണൽ സ്കലോണി. മത്സരത്തിന് മുമ്പുള്ള വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോളിന് ആദ്യ ഇലവനില് സ്ഥാനമുണ്ടായേക്കില്ല. ഈ ലോകകപ്പിലാദ്യമായി മൂന്ന് പ്രതിരോധ താരങ്ങളുമായി അര്ജന്റീന കളിച്ചേക്കും. അങ്ങനെ വന്നാല് നിക്കോളാസ് ഓട്ടോമെന്ഡി ടീമിലെത്തും.
ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് സ്കലോണി പറഞ്ഞതിങ്ങനെ... ഏറ്റവും മികച്ചതാണെന്ന് ഞാന് വിശ്വസിക്കുന്ന ടീമാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. മുന്കാല നേട്ടങ്ങളുടെ അടിസ്ഥാനത്തില് ആരും ആദ്യ ഇലവനില് ഇടം നേടില്ല. ഇപ്പോഴത്തെ പ്രകടനമാണ് നിര്ണായകം.
എതിരാളിക്ക് കൂടുതല് ബുദ്ധിമുട്ടുണ്ടാക്കാന് ചില മാറ്റങ്ങള് വരുത്തിയേക്കാം. അതെന്താണെന്ന് നാളെ കാണാം. ആദ്യ ഇലവന് എന്റെ മനസിലുണ്ട്. എന്നാല് അത് ഇതുവരെ താരങ്ങളോട് പറഞ്ഞിട്ടില്ല. ആദ്യം അറിയേണ്ടത് അവരാണ്. എന്തെങ്കിലും മാറ്റങ്ങള് വരുത്തിയാല്, അത് എതിരാളിയുടെ ശക്തിയെ നിയന്ത്രിക്കാനും അവരുടെ ദൗര്ബല്യങ്ങള് മുതലെടുക്കാനുമായിരിക്കും.'' സ്കലോണി പറഞ്ഞു.
അദ്ദേഹം തുടര്ന്നു... ''ഞങ്ങളുടെ കൈവശമുള്ള ഏറ്റവും മികച്ച ടീമിനെയാണ് കളത്തിലിറക്കുക. എല്ലാ താരങ്ങളും മികച്ച നിലയിലാണ്. ഇത് ഒരു ഫുട്ബോള് മത്സരം മാത്രമാണ്. അതിനേക്കാള് വലിയ ഒന്നായി ഇതിനെ കാണേണ്ട കാര്യമില്ല. പക്ഷേ ഇത് ലോകകപ്പ് സെമിഫൈനലാണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും താരങ്ങള്ക്കറിയാം.
കഷ്ടപ്പെടാതെയും പോരാടാതെയും ഒരു ലോകകപ്പ് സെമിഫൈനലിലെത്താന് കഴിയില്ല. വീണ്ടും ഒരു ലോകകപ്പ് സെമിഫൈനലിലേക്ക് ഞങ്ങളെ എത്തിച്ച ഈ താരങ്ങളോട് എനിക്ക് അതിയായ നന്ദിയുണ്ട്. ഒരിക്കല് കൂടി ലോകത്തിലെ മികച്ച ടീമുകള്ക്കിടയില് നാം ഇടം നേടിയിരിക്കുന്നു. ഇവിടെ എത്തിയിട്ടുണ്ടെങ്കില്, അതിന് കാരണം നമ്മള് കാര്യങ്ങള് ശരിയായ രീതിയില് ചെയ്തതുകൊണ്ടാണ്.'' സ്കലോണി പറഞ്ഞു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്; അതാണ് ഇംഗ്ലണ്ട് x അര്ജന്റീന സെമി ഫൈനല്. ഇന്ത്യന് സമയം ഇന്ന് അര്ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില് ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില് ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള് ആരാധകരുടെ നെഞ്ചിടിപ്പു വര്ധിപ്പിക്കുന്ന ഹൈവോള്ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില് തര്ക്കമില്ല. ഫിഫ ലോക റാങ്കിംഗില് രണ്ടാം സ്ഥാനക്കാരാണ് അര്ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില് അര്ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള് കീപ്പര്:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്കീപ്പര്മാരില് ഒരാളായ ജോര്ദാന് പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള് കീപ്പര്. സഹകളിക്കാര്ക്ക് നിര്ദേശം നല്കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്സ്:
ജോണ് സ്റ്റോണ്സ്, മാര്ക്ക് ഗുഹി, ഡാന് ബേണ്, എസ്രി കോന്സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര് പവറുകള്. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന് കഴിവുള്ളവര്. ഗുഹി, ജോണ്സ് എന്നിവരായിരിക്കും സ്റ്റാര്ട്ടിംഗ് ഇലവനിലെ സെന്റര് ഡിഫെന്ഡേഴ്സ്. ബാലന്സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്ഡന് തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര് റോളില് മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്വെയ്ക്ക് എതിരായ ക്വാര്ട്ടറില് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന് മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല് അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്വേഡ്:
ക്യാപ്റ്റന് ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന് ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില് സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്. 120 രാജ്യാന്തര മത്സരങ്ങളില്നിന്ന് 85 ഗോള് ഇംഗ്ലീഷ് ജഴ്സിയില് നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്ജന്റൈന് ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള് കീപ്പര്മാര്ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില് ഈ ലോകകപ്പ് ഉയര്ത്താന് കെല്പ്പുള്ള ടീമാണ് തോമസ് ടൂഹെല് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന് അര്ജന്റീന
മൂന്നു തവണ ലോകകപ്പുയര്ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള് കീപ്പര്:
ലോകത്തിലെ നമ്പര് വണ് ഗോള് കീപ്പറായ എമിലിയാനൊ മാര്ട്ടിനെസാണ് അര്ജന്റൈന് വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ് വില്ലയുടെ താരം. അവിശ്വസനീമായ സേവുകള് നടത്താന് മിടുക്കന്. ഡിഫെന്ഡേഴ്സിനെ പൂര്ണമായി വിശ്വസിക്കുന്ന ഗോള് കീപ്പര്. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്സ്: ക്രിസ്റ്റ്യന് റൊമേരൊ, ലിസാന്ഡ്രൊ മാര്ട്ടിനെസ് എന്നിവരാണ് സെന്ട്രല് ഡിഫെന്ഡേഴ്സ്. ഇവരുടെ സെന്ട്രല് ഡിഫെന്സ് പാര്ട്ണല്ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല് മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള് സ്ട്രോംഗ്. മടിയില്ലാതെ ഫൗള് ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്ജന്റൈന് ഡിഫെന്സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്, എന്സോ ഫെര്ണാണ്ടസ്, റോഡ്രിഗോ ഡിപോള്, ലിയാന്ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്ജന്റൈന് മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന് കെല്പ്പുള്ളവര്. ബാലന്സ് ചെയ്തു കളിക്കുന്നതില് മികവ് വ്യക്തമാക്കിയവര്.
ഫോര്വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല് മെസിയാണ് അര്ജന്റൈന് ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില് ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന് ആല്വരെസ്, ലൗതാരൊ മാര്ട്ടിനെസ്, തിയാഗൊ അല്മാഡ തുടങ്ങിയവരും ചേരുമ്പോള് ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന് സാധിക്കുന്നവരാണ് ആല്വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില് ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല് സ്കലോനി പരിശീലിപ്പിക്കുന്ന അര്ജന്റീനയുടെ ലക്ഷ്യം.
Movies
ലോകകപ്പ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനൽ കാണാൻ മോഹൻലാൽ എത്തിയതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത്.
അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സരം കാണാനാണ് മോഹൻലാൽ അമേരിക്കയിലെത്തിയത്.
നടനും സംവിധായകനുമായ ആര്യൻ ഗിരിജ വല്ലഭനാണ് മോഹൻലാൽ സ്റ്റേഡിയത്തിൽ ഇരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ജേക്കബ് ബാബു പകർത്തിയ വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഒരു ഐക്കോണിക് കാഴ്ച. സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ ലാലേട്ടൻ. ഒരു ഇതിഹാസം മറ്റൊരു ഇതിഹാസത്തെ (മെസി) കാണാൻ എത്തിയ നിമിഷം, എന്നാണ് ആര്യൻ കുറിച്ചത്.
ഒരു ഗോട്ട് മറ്റൊരു ഗോട്ടിനെ കാണാൻ എത്തുന്നു എന്നാണ് ആരാധകർ ഈ നിമിഷത്തെ വിശേഷിപ്പിക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല് ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില് ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്സ്, അര്ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില് കൊമ്പുകോര്ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില് ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര് സെമിയില് പ്രവേശിക്കുന്നത്.
പവര് റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്സാണ് നിലവില് ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില് തുടര്ന്നു.
അവസാന ക്വാര്ട്ടര് പോരാട്ടങ്ങളില് ഇംഗ്ലണ്ട് 2-1ന് നോര്വെയെയും അര്ജന്റീന 3-1ന് സ്വിറ്റ്സര്ലന്ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല് ചിത്രം പൂര്ത്തിയായത്. ഈ രണ്ട് ക്വാര്ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന് സമയം ബുധന് പുലര്ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില് രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്സ് (1998, 2018) ഒരു തവണ കിരീടം ഉയര്ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്, മൂന്നു തവണ ലോക കിരീടത്തില് മുത്തമിട്ട അര്ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില് ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില് അല്ല, ഫുട്ബോളില്; അര്ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള് വൈരം. ഫിഫ ലോകകപ്പില് വല്ലപ്പോഴും മാത്രമെത്തുന്ന കോള്ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില് വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില് അര്ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്. അതായത് 14
വര്ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്ട്ടറില് നോര്വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്ലന്ഡിനെ അര്ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്ഷന് ഹൈപ്പര് പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്. യൂറോപ്പില് കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്ജന്റീനയും തമ്മില് എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്ജന്റീനയില്നിന്ന് വെറും 450 കിലോ മീറ്റര് അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്ഡ്. സ്പെയിനില്നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല് അര്ജന്റീനക്കാര് അവകാശപ്പെടുന്നിടം. എന്നാല്, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല് അര്ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര് അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്ജന്റൈന് സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്. എന്നാല്, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്ഗരറ്റ് താച്ചര് കപ്പല് വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്ജന്റൈന് സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്ക്കുനേര്. ക്വാര്ട്ടര് ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്ക്കാര് ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്ജന്റീന കളത്തില്. ആ മത്സരം രണ്ടു കാര്യങ്ങളാല് രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്ഡില് 60 മീറ്റര് ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്. മത്സരം അര്ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല് അല്ലാത്തൊരു പൊളിറ്റിക്കല് പ്രസ്താവന നടത്തി. “ഞങ്ങള് രാജ്യത്തിന്റെ പതാകയെയാണ് ഉയര്ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്ട്ടറിലാണ് പിന്നീട് അര്ജന്റീനയും ഇംഗ്ലണ്ടും നേര്ക്കുനേര് ഇറങ്ങിയത്. അഞ്ചാം മിനിറ്റില് അര്ജന്റീനയ്ക്കായി ഗബ്രിയേല് ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില് ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്റ്റി ഗോള് നേടി. 16-ാം മിനിറ്റില് മൈക്കല് ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില് അര്ജന്റീന ഒപ്പം. എന്നാല്, 47-ാം മിനിറ്റില് ഡേവിഡ് ബെക്കാം ചുവപ്പുകാര്ഡ് കണ്ട് പുറത്ത്.
ഒടുവില് പെനാല്റ്റി ഷൂട്ടൗട്ടില് 4-3ന് അര്ജന്റൈന് ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില് സിമയോണിയെ പിന്കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്വിയില് ഇംഗ്ലീഷ് പത്രങ്ങള് 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല് വീണ്ടും അര്ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില് ബെക്കാമിന്റെ പെനാല്റ്റി ഗോളില് ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്ജന്റീന ഗ്രൂപ്പ് ഘട്ടത്തില് പുറത്ത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.
ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്റയിലെ അറ്റലാന്റ സ്റ്റേഡിയത്തിലാണ് മത്സരം.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ സെമിഫൈനലിൽ കടന്ന് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീന സെമിയിൽ കടന്നത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ജൂലിയൻ അൽവാരസ് ലൗതാരോ മാർട്ടിനസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലോകകപ്പ് ചരിത്രത്തിൽ അർജന്റീന ഏഴാം തവണയാണ് സെമിയിൽ കടക്കുന്നത്. 2022ൽ സെമിയിലെത്തിയ അർജന്റീന ക്രൊയേഷ്യയെ തകർത്ത് ഫൈനലിലെത്തുകയും പിന്നീട് ഫ്രാൻസിനെ വീഴ്ത്തി ലോകകപ്പ് നേടുകയും ചെയ്തു.
Sports
ഫിഫ ലോകകപ്പ്: ഫിഫ ലോകകപ്പിലെ അർജന്റീന-സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ എക്സ്ട്രാടൈമിൽ. നിശ്ചിത സമയത്തും ഇഞ്ചുറി സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മംത്സരം എക്സ്ട്രാടൈമിലൈയ്ക്ക് നീണ്ടത്.
അർജന്റീനയ്ക്ക് വേണ്ടി മാക് അലിസ്റ്റർ ആണ് ഗോൾ നേടിയത്. ഡാൻ എൻഡോയെ ആണ് സ്വിറ്റ്സർലൻഡിന് വേണ്ടി ഗോൾ മടക്കിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ലെ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന മുന്നിലുള്ളത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വിറ്റ്സർലൻഡാണ് ആക്രമിച്ച് കളിച്ചത്. എന്നാൽ ഗോളിലെക്കെത്താൻ അവർക്കായില്ല. കൗണ്ടർ അറ്റാക്കുകൾക്കാണ് അർജന്റീന ശ്രമിച്ചത്.
പത്താം മിനിറ്റിൽ ലഭിച്ച കോർണർ ഗോളാക്കി ലോകചാന്പ്യൻമാർ മുന്നിലെത്തുകയായിരുന്നു. മെസി എടുത്ത കോർണർ കിക്ക് സുന്ദരമായ ഹെഡറിലൂടെ മാക്ക് അലിസ്റ്റർ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് ഗോൾ മടക്കാൻ സ്വിറ്റ്സർലൻഡ് ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ പകുതി 1-0ത്തിന് അവസാനിക്കുകയായിരുന്നു.
Sports
കാന്സസ് സിറ്റി: ഈജിപ്ഷ്യന് മാന്ത്രികര് ഇളക്കിവിട്ട 'ഫിഫയുടെ അര്ജന്റൈന് സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല് മെസിയും സംഘവും ക്വാര്ട്ടര് പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന് സമയം ഇന്നു രാവിലെ 6.30ന് കാന്സസ് സിറ്റി സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് സ്വിറ്റ്സര്ലന്ഡാണ് അര്ജന്റീനയുടെ എതിരാളികള്.
ഈജിപ്തിന് എതിരായ പ്രീക്വാര്ട്ടറില് ഫിഫയും റഫറിയും അര്ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്ന്നിരുന്നു. മത്സരത്തില് പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന് കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില് ഉയര്ത്തിയത്. തുടര്ന്ന് സോഷ്യല് മീഡിയിലടക്കം ഫിഫയ്ക്കും അര്ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്ട്ടര് പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല് ലൈനപ്പ് പൂര്ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്ട്ടറില് രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള് തിരിച്ചടിച്ചായിരുന്നു അര്ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില് ഒരു ഗോള് നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബപ്പെ, എര്ലിംഗ് ഹാലണ്ട് എന്നിവര്ക്കൊപ്പം ഫിഫ 2026 ലോകകപ്പില് ഏറ്റവും കൂടുതല് ഗോള് നേടുന്നവര്ക്കുള്ള ഗോള്ഡന് ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്ട്ടര് പോരാട്ടം കഴിഞ്ഞപ്പോള് എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില് ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്വെയുടെ എര്ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്ജന്റീന x സ്വിറ്റ്സര്ലന്ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്ക്കുനേര് ഇറങ്ങും. അര്ജന്റീന x സ്വിറ്റ്സര്ലന്ഡ് വിജയികളും നോര്വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില് ഏറ്റുമുട്ടുന്നത്.
Kerala
കൊല്ലം: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ അർജന്റീനയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട് ടികെഎം. കോളേജ് ജംഗ്ഷനു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
അർജന്റീ-ഈജിപ്ത് മത്സരത്തിലെ അർജന്റീനയുടെ വിജയത്തിന് പിന്നാലെ ആരാധകർ നടത്തിയ പ്രകടനത്തിനിടയിലാണ് അപകടമുണ്ടായത്. കിളികൊല്ലൂർ സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പൂർണമായും കത്തി നശിച്ചത്.
ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. ഓടുന്നതിനിടെ ബൈക്കിന്റെ ഉൾഭാഗത്തുനിന്നു പെട്ടെന്ന് സ്പാർക്ക് ഉണ്ടാകുന്നത് ഉടമ അഭിലാഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ അദ്ദേഹം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി. തൊട്ടുപിന്നാലെ ബൈക്കിലേക്കു തീ ആളിപ്പടരുകയായിരുന്നു. തക്കസമയത്തു വണ്ടി നിർത്തി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.
Sports
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
Sports
അറ്റ്ലാന്റ: ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ക്രൂരവുമായ മുഖമാണ് അർജന്റീന - ഈജിപ്ത് പോരാട്ടത്തിൽ കണ്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന്, വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിട്ടുപോകേണ്ടി വന്ന ഈജിപ്ഷ്യൻ താരങ്ങളുടെ അവസ്ഥയെ നിർഭാഗ്യമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തി, ലോകചാമ്പ്യന്മാരെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഈജിപ്ത് രണ്ടു ഗോളുകളുടെ ലീഡ് നേടിയത്. ചരിത്രവിജയം സ്വന്തമാക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, മെസിപ്പട നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ഈജിപ്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഡഗ് ഔട്ടിലും ഗാലറിയിലും പെട്ടെന്നാണ് നിശബ്ദത പടർന്നത്. ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന കഠിനമായ യാഥാർഥ്യമാണ് ഈജിപ്തിന് നേരിടേണ്ടി വന്നത്.
80 മിനിറ്റിലധികം കാത്തുസൂക്ഷിച്ച അച്ചടക്കവും ശ്രദ്ധയും അവസാന നിമിഷങ്ങളിൽ അല്പമൊന്ന് പാളിയപ്പോൾ, പരിചയസമ്പന്നനായ മെസി അത് മുതലെടുത്തു. അവസാന മിനിറ്റുകളിൽ ഈജിപ്ഷ്യൻ ഗോൾപോസ്റ്റിലേക്ക് അവർ അടിച്ചുകയറ്റിയ മൂന്നു ഗോളുകൾ ആ രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ തച്ചുടച്ചു.
ഈ തോൽവി ഈജിപ്ഷ്യൻ ഫുട്ബോളിന് ഏൽപ്പിച്ച മുറിവ് വലുതാണ്. എങ്കിലും, രണ്ട് ഗോളിന് അർജന്റീനയെപ്പോലൊരു വമ്പൻ ടീമിനെതിരേ മുന്നിലെത്താൻ കഴിഞ്ഞ സിംഹഭാഗം പ്രകടനത്തെ അവർക്ക് അഭിമാനത്തോടെ ഓർക്കാം.
കളി അവസാനിച്ചപ്പോൾ ചില കളിക്കാരുടെ കണ്ണുകളിൽ കണ്ട നനവ്, അവർ ഈ വിജയത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പക്ഷെ, ആ കണ്ണീരിൽ നിരാശയല്ല, വരും നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് ഉള്ളത്.
കളി ജയിച്ചത് അർജന്റീനയാണെങ്കിലും, കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ ഗാലറിയിലെ മുഴുവൻ കാണികളുടെയും കൈയടി നേടാൻ ഈജിപ്തിന് കഴിഞ്ഞു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട്, വിശ്വവിഖ്യാത താരങ്ങളോട് പൊരുതുമ്പോൾ ഭയന്നുപോകാത്ത ഒരു നെഞ്ചുറപ്പ് ഈജിപ്ഷ്യൻ നിരയിൽ നമ്മൾ കണ്ടു. ഓരോ സെക്കൻഡിലും ചോരയും നീരും നൽകി, മൈതാനത്ത് അവർ ഒഴുക്കിയ വിയർപ്പ് കേവലം ഒരു മത്സരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയായിരുന്നു.
തലതാഴ്ത്തേണ്ടതില്ല ഈജിപ്തിന്. നിങ്ങൾ തോറ്റത് ലോകചാമ്പ്യന്മാരോടാണ്, അതും അവസാന നിമിഷം വരെ സിംഹങ്ങളെപ്പോലെ പൊരുതി നോക്കിയിട്ട് തന്നെയാണ്. ഈ പോരാട്ടവീര്യം ഫുട്ബോൾ ലോകം എന്നും ഓർക്കും. വരും പോരാട്ടങ്ങളിൽ ഇതിലും ശക്തമായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയെ ഞെട്ടിച്ച് ഈജിപ്ത് മുന്നിൽ. മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ഒരു ഗോളിന് ഈജിപ്ത് നിലവിലെ ചാമ്പ്യന്മാരെ പ്രതിരോധത്തിലാക്കി മുന്നേറുകയാണ്. 15-ാം മിനിറ്റിൽ ഡിഫൻഡർ യാസർ ഇബ്രാഹിമാണ് ഈജിപ്തിനായി ലക്ഷ്യം കണ്ടത്.
കോർണറിന് പിന്നാലെ മർവാൻ അതിയ ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ് മനോഹരമായൊരു ഹെഡറിലൂടെ ഇബ്രാഹിം അർജന്റീനൻ വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച അർജന്റീനയ്ക്ക് 21-ാം മിനിറ്റിൽ പെനാൽറ്റി രൂപത്തിൽ സുവർണാവസരം ലഭിച്ചു.
എന്നാൽ മെസിക്ക് പന്ത് വലയിൽ എത്തിക്കാൻ കഴിഞ്ഞില്ല. നിക്കോളാസ് ടാഗ്ലിഫിക്കോയെ ഈജിപ്തിന്റെ ഹസൻ ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. എന്നാൽ മെസിയുടെ കിക്ക് അവിശ്വസനീയമായ ഡൈവിംഗിലൂടെ ഈജിപ്ത് ഗോളി മുസ്തഫ ഷൊബെയ്ർ തട്ടിയകറ്റി. ഈ ലോകകപ്പിൽ മെസി പാഴാക്കുന്ന രണ്ടാമത്തെ പെനാൽറ്റിയാണിത്.
28-ാം മിനിറ്റിൽ റോഡ്രിഗോ ഡിപോൾ നൽകിയ പാസിൽ നിന്നും അലക്സിസ് മാക് അലിസ്റ്റർ ഉതിർത്ത ഷോട്ട് ഷൊബെയ്ർ രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ 31-ാം മിനിറ്റിൽ ലയണൽ മെസി എടുത്ത ഫ്രീകിക്ക് നിർഭാഗ്യം കൊണ്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
39-ാം മിനിറ്റിൽ ഗോൾ എന്നുറച്ച ഷോട്ടും ഷോബെയ്ർ തടുത്തു. ജൂലിയൻ അൽവാരെസ് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും പോസ്റ്റ് ലക്ഷ്യമാക്കി പായിച്ച പന്ത് ഗോൾ കീപ്പർ കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയിൽ ഇത്തരത്തിൽ നിരവധി അവസരങ്ങളാണ് അർജൻ്റീനയ്ക്ക് നഷ്ടമായത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.
ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ കേപ് വെർദെ താരം ഡൈനിയുടെ ഓൺ ഗോളിൽ അർജന്റീന മത്സരം സ്വന്തമാക്കുകയിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ എക്സ്ട്രാ ടൈം പുരോഗമിക്കുന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതി അവസാനിക്കുന്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാനായില്ലെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീളും.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയ്ക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ മുന്നിലുള്ളത്.
സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് മെസി ഗോൾ സ്കോർ ചെയ്തത്.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
Sports
ഡാലസ് (യുഎസ്എ): ഫിഫ ലോകകപ്പിൽ മറ്റൊരു തകർപ്പൻ റിക്കാർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജോർദാനെ പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി മെസ്സി നേടിയ ഫ്രീ കിക്ക് ഗോളാണ് മത്സരത്തിൽ അർജന്റീനയുടെ വിജയം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അൾജീരിയയും ഓസ്ട്രിയയും രണ്ട് ഗോളുകൾ വീതം (2-2) അടിച്ച് സമനിലയിൽ പിരിഞ്ഞു.
പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ അർജന്റീനയ്ക്കായി ആദ്യ പകുതിയിൽ ജിയോവാനി ലോ സെൽസോ (19-ാം മിനിറ്റ്), ലൗട്ടാരോ മാർട്ടീനസ് (31-ാം മിനിറ്റ് - പെനാൽറ്റി) എന്നിവർ ഗോളുകൾ നേടിയിരുന്നു. എന്നാൽ 55-ാം മിനിറ്റിൽ മൂസ അൽ-തമാരിയിലൂടെ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. തുടർന്നാണ് കളി തിരിക്കാൻ മുപ്പത്തിയൊൻപതുകാരനായ ലയണൽ മെസ്സി മൈതാനത്തേക്ക് എത്തിയത്. മത്സരത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് മനോഹരമായൊരു ഗോളാക്കി മാറ്റി മെസ്സി അർജന്റീനയ്ക്ക് 3-1 ന്റെ ലീഡ് സമ്മാനിച്ചു.
ഈ ടൂർണമെന്റിലെ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസ്സി ഒന്നാമതെത്തി. ഈ ഗോളോടെ ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന അതുല്യമായ റെക്കോർഡും ലയണൽ മെസ്സി സ്വന്തമാക്കി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റോടെയാണ് അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.
Sports
ടെക്സസ്: ഫിഫ ലോകകപ്പ് ചരിത്രത്തിലെ കൊമ്പന് സ്രാവുകളായി കേപ് വെര്ദെ. നീല സ്രാവുകള് എന്ന ഓമനപ്പേരില് അറിയപ്പെടുന്ന കേപ് വെര്ദെ, ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില് പ്രവേശിച്ച് ചരിത്രം കുറിച്ചു. ലോകകപ്പ് നോക്കൗട്ടില് പ്രവേശിക്കുന്ന ജനസംഖ്യാടിസ്ഥാനത്തിലെ ഏറ്റവും കുഞ്ഞന് രാജ്യമെന്ന റിക്കാര്ഡാണ് കേപ് വെര്ദെക്കാര് കുറിച്ചത്. 5,25,000 ജനങ്ങള് മാത്രമേ ഇവിടുള്ളൂ.
ഗ്രൂപ്പ് എച്ചില് തങ്ങളുടെ അവസാന മത്സരത്തില് സൗദി അറേബ്യയുമായി ഗോള്രഹിത സമനിലയില് പിരിഞ്ഞതോടെയാണ് അരങ്ങേറ്റ എഡിഷനില്ത്തന്നെ കേപ് വെര്ദെ റൗണ്ട് ഓഫ് 32 ടിക്കറ്റ് കരസ്ഥമാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില് സ്പെയിന് 1-0ന് ഉറുഗ്വെയെ കീഴടക്കിയതും കേപ് വെര്ദെയുടെ നോക്കൗട്ട് മുന്നേറ്റത്തിന് ഊര്ജം പകര്ന്നു.
ഗ്രൂപ്പ് എച്ചില് സ്പെയിനിനെയും (0-0) ഉറുഗ്വെയെയും (2-2) സമനിലയില് തളച്ചതിന്റെ വമ്പുമായാണ് സൗദിക്ക് എതിരായ അവസാന മത്സരത്തില് കേപ് വെര്ദെ ഇറങ്ങിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും സമനിലയോടെ നീല സ്രാവുകള് നോക്കൗട്ടിലേക്ക് ഊളിയിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലയണല് മെസിയുടെ അര്ജന്റീനയാണ് റൗണ്ട് ഓഫ് 32ല് കേപ് വെര്ദെയുടെ എതിരാളികള്.
ഉറുഗ്വെ x സ്പെയിന് കളി കണ്ടു
മൂന്നു സമനിലയിലൂടെ ലഭിച്ച മൂന്നു പോയിന്റുമായാണ് കേപ് വെര്ദെ റൗണ്ട് ഓഫ് 32ല് പ്രവേശിച്ചത്. സ്പെയിനിനോട് 1-0നു പരാജയപ്പെട്ടതോടെ ഉറുഗ്വെ പുറത്തായി. രണ്ടു സമനിലയിലൂടെ രണ്ട് പോയിന്റ് മാത്രമേ, രണ്ടു തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെയ്ക്കു നേടാന് സാധിച്ചുള്ളൂ.
സൗദി അറേബ്യയുമായി ഗോള്രഹിത സമനിലയില് പിരിഞ്ഞ കേപ് വെര്ദെ കളിക്കാര്, മത്സരശേഷം മൈതാനത്തു വട്ടംകൂടിയിരുന്ന് മൊബൈലില് സ്പെയിന് x ഉറുഗ്വെ മത്സരം കണ്ടതും ശ്രദ്ധേയമായി. ഉറുഗ്വെ സമനിലയോ ജയമോ നേടിയിരുന്നെങ്കില് കേപ് വെര്ദെ ടീമിനു നാട്ടിലേക്കു മടങ്ങേണ്ടിവരുമായിരുന്നു. ഉറുഗ്വെ പരാജയപ്പെട്ടതോടെ കേപ് വെര്ദെക്കാര് മൈതാനത്ത് ആനന്ദനൃത്തമാടി.
മൂന്നു സമനില
1998 ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഒരു ടീം മൂന്നു സമനിലയോടെ നോക്കൗട്ടിലേക്കു പ്രവേശിക്കുന്നത്. അന്ന് മൂന്നു സമനിലയോടെ നോക്കൗട്ടില് പ്രവേശിച്ച ടീം ചിലിയായിരുന്നു. ഗ്രൂപ്പ് എച്ചില് ഏഴ് പോയിന്റ് നേടിയ സ്പെയിനിനു പിന്നില് മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് കേപ് വെര്ദെ നോക്കൗട്ട് ഉറപ്പിച്ചത്.
ആഫ്രിക്കന് മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായാണ് കേപ് വെര്ദെ 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. കാമറൂണിനെ പിന്തള്ളിയായിരുന്നു കേപ് വെര്ദെയുടെ ഒന്നാം സ്ഥാനത്തെ ഫിനിഷിംഗ്.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.
എന്നാൽ കിക്കെടുത്ത അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.
ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.
ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില് ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.
Sports
ഹൂസ്റ്റണ്: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...
Sports
കാൻസസ് സിറ്റി: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് തകർപ്പൻ തുടക്കം. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ സൂപ്പർ താരം ലയണൽ മെസിയിലൂടെ അർജന്റീന മുന്നിലെത്തി. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെയാണ് മെസ്സി അൾജീരിയൻ വല കുലുക്കിയത്.
പരിക്കിന്റെ ആശങ്കകൾ മറികടന്ന് ആദ്യ ഇലവനിൽ തന്നെ മെസി കളത്തിലിറങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ അൾജീരിയയുടെ ഫാരെസ് ചൈബി ഒരു ഗോൾ നേടിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പ് ജെ-യിലെ ഈ ആവേശപ്പോരാട്ടത്തിൽ മെസ്സിയുടെ ഗോളിലൂടെ അർജന്റീന മത്സരത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. 2022-ൽ സൗദി അറേബ്യയോട് ആദ്യ മത്സരം തോറ്റ ചരിത്രം ആവർത്തിക്കാതിരിക്കാൻ ശക്തമായ ലൈനപ്പുമായിട്ടാണ് അർജന്റീന ഇത്തവണ ഇറങ്ങിയിരിക്കുന്നത്.
Sports
മിസോറി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയും കളത്തിലേക്ക്. ലയണല് മെസി നയിക്കുന്ന അര്ജന്റീന, ഇന്ത്യന് സമയം നാളെ പുലര്ച്ചെ 6.30നു കളത്തില് ഇറങ്ങും. ഗ്രൂപ്പ് ജെയില് അള്ജീരിയയാണ് മെസി സംഘത്തിന്റെ എതിരാളികള്.
കിരീടം നിലനിര്ത്താനുള്ള കരുത്ത് അര്ജന്റീനയ്ക്ക് ഉണ്ടോ എന്നാണ് സുപ്രധാന ചോദ്യം. പരിക്കേറ്റു വിശ്രമത്തിലായിരുന്ന ലയണല് മെസി, ടീമിന്റെ പരിശീലന മത്സരത്തില് കളത്തിലെത്തിയിരുന്നു. ഐസ് ലന്ഡിന് എതിരായ പരിശീലന മത്സരത്തില് അര്ജന്റീന 3-0നു ജയിച്ചപ്പോള് പെനാല്റ്റിയിലൂടെ മെസി ഒരു ഗോള് നേടി.
നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന് എംബപ്പെയുടെ ഫ്രാന്സ്, സൂപ്പര് സ്ട്രൈക്കര് എര്ലിംഗ് ഹാലണ്ടിന്റെ നോര്വെ ടീമുകളും രാത്രി കളത്തിലെത്തും. അര്ധരാത്രി 12.30ന് ഫ്രാന്സ് സെനഗലിനെയും നാളെ പുലര്ച്ചെ 3.30ന് നോര്വെ ഇറാക്കിനെയും നേരിടും.
Sports
അലബാമ: ഫിഫ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. അലബാമയിൽ നടന്ന മത്സരത്തിൽ ഐസ്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സൂപ്പർ താരം ലയണൽ മെസിയും തിയാഗോ അൽമാഡയും വലന്റീൻ ബാർകോയുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാർകോ എട്ടാം മിനിറ്റിലും മെസി 72-ാം മിനിറ്റിലും അൽമാഡ 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന. ഈ മാസം 16ന് അൽജീരിയയ്ക്കെതിരെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം.
Sports
ടെക്സസിലെ കൈല് ഫീല്ഡ് കോളജ് സ്റ്റേഡിയം. അമേരിക്കന് ഫുട്ബോളില് ടെക്സസ് എ ആന്ഡ് എം ടീമിന്റെ ഹോംഗ്രൗണ്ട്. കേരളത്തില്നിന്നെത്തിയ എനിക്ക് അതൊരദ്ഭുത ടര്ഫ് ആയിരുന്നു. പുല്ത്തകിടി കണ്ടാല്തന്നെ ഉരുളാന് തോന്നുത്ത അത്രയ്ക്കു ഗംഭീരം.
ഫിഫ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയും ഹോണ്ടുറാസും തമ്മിലുള്ള സൗഹൃദ പോരാട്ടത്തിന്റെ വേദിയാണ് കൈല് ഫീല്ഡ്. കിരീടം നിലനിര്ത്തുക എന്ന ചരിത്ര മുഹൂര്ത്തത്തിലേക്ക് അര്ജന്റൈന് സംഘത്തിന്റെ ആദ്യ പരിശീലന മത്സരം. മെസിയുടെയും സംഘത്തിന്റെയും കളിക്കായി ഗാലറിയിലേക്ക് എത്തിയത് 91,172 കാണികള്. അര്ജന്റീനയുടെ ആകാശനീല പുതച്ച ഗാലറി കടലലയ്ക്കു സമം...
ഓ, മെസി...
ലോകത്തിലെ ഏറ്റവും മികച്ച കാല്പ്പന്ത് താരത്തിനുള്ള ബലോണ് ദ്യോര് പുരസ്കാരം എട്ട് തവണ സ്വന്തമാക്കിയ ലയണല് മെസി, പരിക്കിന്റെ ഭീതിത്തോട് പൊട്ടിച്ച് മൈതാനത്തേക്കിറങ്ങിയ നിമിഷം; ടീമിനൊപ്പം മെസി പന്ത് തട്ടിയപ്പോള് ഗാലറിയില് തിരയിളക്കം. അഞ്ച് മീറ്റര് അകലെ സാക്ഷാല് മെസി, സ്വപ്നം സഫലമായ ആഹ്ലാദത്താല് ഹൃദയം തുടിച്ചു.
അമേരിക്കന് മേജര് ലീഗില് ഇന്റര് മയാമിക്കായി മത്സരിക്കുന്നതിനിടെ പരിക്കേറ്റ മെസിയെ കളത്തില് ഇറക്കാതെയാണ് അര്ജന്റീന ജയിച്ചുകയറിയത്. മത്സരത്തിനു മുമ്പായി ടീമിനൊപ്പം പന്തുതട്ടി ചെറിയ പരിശീലനം നടത്തിയ മെസിയെ സൈഡ് ബെഞ്ചില് ഇരുത്തിയാണ് കോച്ച് ലിയോണല് സ്കലോനി തന്റെ സംഘത്തെ കളിപ്പിച്ചത്. മെസി കളത്തില് ഇറങ്ങാത്തതിന്റെ നിരാശ ഗാലറിയില് എത്തിയ ആരാധകര് മറച്ചുവച്ചുമില്ല.
അര്ജന്റീന 2-0 ഹോണ്ടുറാസ്
ഹോണ്ടുറാസിന്റെ വെല്ലുവിളി 2-0ന് അവസാനിപ്പിച്ച് ആല്ബിസെലെസ്റ്റെ മൈതാനം വിട്ടു. 37-ാം മിനിറ്റില് നിക്കോളാസ് താഗ്ലിയാഫികൊയെ ഫൗള് ചെയ്തതിലൂടെ ഹോണ്ടുറാസ് പെനാല്റ്റി ശിക്ഷ വാങ്ങി. കിക്കെടുത്ത ലൗതാരൊ മാര്ട്ടിനെസ് പന്ത് കൃത്യമായി വലയിലാക്കി. ആദ്യ പകുതിയില് പിന്നീട് ഗോള് പിറന്നില്ല.
രണ്ടാം പകുതി തുടങ്ങിയപ്പോള് 54-ാം മിനിറ്റില് അര്ജന്റീനയുടെ രണ്ടാം ഗോള്. സ്പാനിഷ് ലാ ലിഗ ടീമായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ജൂലിയാനൊ സിമിയോണി ക്ലിയര് ഫിനിഷിംഗിലൂടെ ഗോള് വല കുലുക്കുകയായിരുന്നു. എന്നാല്, ബോക്സിനുള്ളില്വച്ച് ഓടുന്നതിനിടെ ലൗതാരൊ മാര്ട്ടിനെസ് നല്കിയ ബാക്ക് ഹീല് പാസ് ഗോളിലേക്കു വഴി തുറന്നതായിരുന്നു മത്സരത്തിലെ ഏറ്റവും സുന്ദര മുഹൂര്ത്തം.
10-ാം തീയതി പുലര്ച്ചെ ഐസ്ലന്ഡിന് എതിരേയാണ് അര്ജന്റീനയുടെ അടുത്ത സന്നാഹ മത്സരം. തുടര്ന്ന് ലോകകപ്പ് പോരാട്ടച്ചൂടിലേക്ക്. അള്ജീരിയ, ഓസ്ട്രിയ, ജോര്ദാന് എന്നിവരടങ്ങിയ ഗ്രൂപ്പ് ജെയില് അര്ജന്റീനയ്ക്കു വെല്ലുവിളി ഉണ്ടാകാന് സാധ്യതയില്ല. 17ന് അള്ജീരിയയ്ക്ക് എതിരേയാണ് ലോകകപ്പില് അര്ജന്റീനയുടെ ആദ്യ മത്സരം.